പൂ പിറ്റേന്ന്

പൂച്ചട്ടികള്‍
കൊണ്ടുണ്ടാക്കിയ
അവളുടെ വീട്.
ഇലകള്‍ ചേർത്തു തുന്നിയ
അവയുടെ ഉടുപ്പുകൾ,

പൂമ്പാറ്റകളുടെ
നിർത്താതെയുള്ള
പ്രേരണയകണം
അവളുടെ
മുറ്റത്തെ ചെടികളും
പൂവിട്ടു,
എന്റെ നോട്ടങ്ങള്‍
ഏറ്റേറ്റവളും
പുഷ്പിണിയായി പിറ്റേന്ന്.

1 comment:

  1. ഉമ്പാച്ചി സ്വാഗതം. സെറ്റിംഗ്സിനായി ഇവിടെയും ഇവിടെയും

    ഇവിടെയും നോക്കൂ

    ReplyDelete