തീര്‍ത്തും സ്വകാര്യം

രാവടുക്കുന്നേരം
കടുപ്പത്തില്‍
കനമുള്ള ശബ്ദത്തില്‍
മിന്നല്‍ വെളിച്ചത്തോടെയും
ഉള്ളില്‍ ഭയത്തോടെയും
പെയ്ത
ഒരു മഴ
ബി .എഡ് സെന്‍ററിനു പുറത്ത്
ഇപ്പോഴും
കെട്ടിക്കിടപ്പുണ്ട്

നമ്മള്‍ രണ്ട് പേരുമപ്പോള്‍
അവനെ നോക്കുകയും
അവളുടെ റിങ് ടോണ്‍
ശ്രദ്ധിക്കുകയുമായിരുന്നു

ഇപ്പൊഴും
റോഡ്
മുറിച്ച് കടന്നിട്ടില്ലാത്ത
ഒരു പ്രണയത്തിലേക്ക്
അന്നാണ്
ഞാനുയര്‍ത്തപ്പെട്ടത്

3 comments:

 1. ഉമ്പാച്ചീ,സത്യം തന്നെ.കവിത നിങ്ങളെ പിടികൂടിയിരിക്കൂന്നു.കരുതലോടെ കൂടെ പോവൂ അനിയാ...

  ReplyDelete
 2. കവിത നന്നായി. :)

  qw_er_ty

  ReplyDelete
 3. വിഷ്ണുപ്രസാദ് വെറും വാക്കു പറയാറില്ല..

  ReplyDelete