വൃത്തം

മനസ്സകം തപിക്കുന്നു
ഭോഗിക്കണം പക്ഷേ-
യെനിക്കെവിടുന്നു
കിട്ടുമെന്‍റെ മറുപകുതി.

നിഴലായി ഘ്രാണയന്ത്രം
തകര്‍ക്കുന്ന
ഗന്ധമായിട്ടൊരു
രൂപമില്ലാ രൂപം തെളിയുമ്പൊഴും,

നിഴലിന്‍റെ
പിന്നാമ്പുറത്തളങ്ങളില്‍
വെളിച്ചത്തിന്‍ ചിത്രമൊന്നുമിന്നു
സൂര്യന്‍ രചിപ്പീലല്ലോ.

കരളിനെയറുക്കുവാന്‍
കണ്ണുകുത്തിത്തുളക്കുവാന്‍
കഠിനമീ ശ്ലഥ ചിന്തയൊരുങ്ങുന്നേരം
കരിനിഴല്‍പ്പാടു നോക്കി
കറയറ്റ താണ്ധവത്തിനൊരുങ്ങട്ടെ ഞാന്‍

4 comments:

  1. വൃത്തത്തില്‍ നിന്ന് കുതറുന്ന(എല്ലാ ചെറുപ്പക്കാരും സ്വന്തമെന്ന് അഭിമാനിക്കുന്ന) ചിന്തകളെ ആവിഷ്കരികരിക്കാന്‍ ശ്രമിച്ചതിന് അഭിനന്ദനം.

    ReplyDelete
  2. ബാത്ത് റൂം
    വായനക്കാര്‍(12ഉം 13ഉം) നടത്തിയ
    ആ ചര്‍ച്ചയാണ് പ്രകോപിപ്പിച്ചത്

    ReplyDelete
  3. ഉമ്പാച്ചീ, എന്താ പറയ്യാ...ഈ ബൂലോകരൊക്കെ നല്ല മനുഷ്യരാണ്.എല്ലാവരും അവരുടെ അഭിപ്രായങ്ങള്‍ പറയും.അനംഗാരിയേട്ടന്‍ മുന്‍പും ഇതൊക്കെ പറഞ്ഞിട്ടുണ്ട് കുട്ടാ.നീ വിഷമിക്കാതെ കവിതയെഴുത്.ഒക്കെ അസ്സല് കവിതകളാണ്. സത്യം പറഞ്ഞാല്‍ ഈ അനംഗാരിയേട്ടനും ഒരു പാവാണ്.ഒന്ന് പരസ്പരം മനസ്സിലാക്കിയാല്‍ തീരുന്ന പ്രശ്നമേയുള്ളൂ.

    ReplyDelete
  4. ഉംബാച്ചിയെ എന്റെ പ്രതികരണം പ്രകോപിപ്പിച്ചു എന്നറിഞ്ഞതില്‍ ഞാന്‍ ഖേദിക്കുന്നില്ല.അതിനെ സഹിസ്ഷ്ണുത ഇല്ലായ്മ കൊണ്ടുള്ളതായേ ഞാന്‍ കാണുന്നുള്ളൂ.കുളിമുറി കവിതയില്‍ എവിടെയൊക്കെ കുത്തും , വിരാമ ചിഹ്നങ്ങളും ഇടാന്‍ ഉംബാച്ചി മറന്നുപോയി എന്ന് സ്വയം പരിശോധിക്കുക.പിന്നെ ഉംബാച്ചി എന്തെഴുതിയാലും അത് ഞാന്‍ അംഗീകരിക്കണമെന്ന് നിര്‍ബന്ധമൊന്നും ഇല്ലല്ലോ?പ്രതികരണങ്ങള്‍ സ്വീകരിക്കാന്‍ മടിയുണ്ടെങ്കില്‍ അത് നിക്കം ചെയ്യണം.അല്ലെങ്കില്‍ സ്വീകരിക്കരുത്.പ്രശംസിക്കുന്ന പ്രതികരണങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കാം.
    പിന്നെ, ഇതൊരു ചര്‍ച്ചയാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
    എന്റെ പതിനാലാമത്തെ പ്രതികരണം കൂടി വായിക്കണമായിരുന്നു.എന്നിട്ടാവാമായിരുന്നു ഈ പ്രതികരണം.
    വീണ്ടൂം പറയുന്നു, തെറ്റായ വായനക്രമവുമ്ം പദവിന്യാസവും നല്‍കുന്ന ഒന്നും ഒരു വിപ്ലവവും സൃഷ്ടിക്കുന്നില്ല.അത് തെറ്റായ വഴിക്ക് പോകുന്ന ഇടയ ബാലനെ പോലെയാണ്.

    ReplyDelete