തുന്നല്‍ക്കാരന്‍

ആരോ
ആകാശത്താരോടോ
ഈറ
പിടിച്ച്
രാവിന്‍റെ കമ്പളം
വലിച്ച്
കീറിയത്
തുന്നന്നതിന്
നൂല്
കോര്‍ക്കുന്നുണ്ട്
ആരോ

പടച്ചോന്‍റെ സൂചി
പൊന്നു
കൊണ്ട്
ആയതിനാല്‍

മിന്നല്‍.

3 comments:

 1. ഉമ്പാച്ചീ,
  ഭാവനയുടെ നെറുകയില്‍ തന്നെ.

  ReplyDelete
 2. നല്ല മിന്നുന്ന ഭാവന ഉമ്പാച്ചി.

  ReplyDelete
 3. നല്ല ഭാവന.

  ReplyDelete