നഖങ്ങള്‍
ഇര പിടിക്കുന്നില്ല
എന്നാലും വേണം
വ്രണമായാല്‍
ഞെക്കിപ്പൊട്ടിക്കുന്നതിന്.
ചുര മാന്താറില്ല
എന്നാലും വേണമസ്ഥികള്‍
വിയര്‍പ്പായാല്‍
തുടച്ചെടുക്കുന്നതിന്.
പേടിക്കേണ്ടതില്ല ഞങ്ങളെ
എഴുന്നേല്‍ക്കുന്നത്
തോണ്ടി വിളിക്കുന്നതിനും
ചൂണ്ടിക്കാട്ടുന്നതിനുമാണ്;
ചൂണ്ടുവിരല്‍ എന്നു പറയും.
ഒത്തു നില്‍ക്കുന്നത് ഒരുറപ്പിന്,
മനുഷ്യരുടെ കയ്യിലല്ലേ ദൈവം മുളപ്പിച്ചത്.
ഒറ്റക്കൊരു തീരുമാനവും എടുക്കാറില്ല,
അടുത്തടുത്താണെങ്കിലും താമസം ഒറ്റക്കൊറ്റക്ക്.
വിരലെഴുതിയത്
ReplyDeleteഎനിക്കേറെ ഇഷ്ടപ്പെട്ടു
ReplyDeleteനിന്റെ വിരലുകള്‍
എന്നത്തേതും പോലെ ഇതും നന്നായി.
ReplyDeleteനന്നായിട്ടുണ്ട് ഉമ്പാച്ചീ :)
ReplyDeleteറഫീഖ്
ReplyDeleteകവിതകള്‍
വളരെ നല്ല നിലവാരം പുലര്‍ത്തുന്നു.
നന്നായിട്ടുണ്ട് ഉമ്പാച്ചീ
ReplyDelete