Wednesday, June 13, 2007
ചിരി മുറിയില്‍ വിശ്രമത്തിലായിരുന്നു.
ഒരു
കിനാവ്
അന്നേരം
അതിനായി കൊണ്ടുവരപ്പെട്ടു.
കട്ടില്‍
ഒന്നു കരയുക മാത്രമുണ്ടായി.
ചുറ്റും കുതറിയോടുന്ന
കിനാവിന്‍റെ നിലവിളി കേട്ട്.
ഒരു കട്ടിലിന്`
ഒറ്റക്കൊന്നും ചെയ്യാനാവുകയില്ല.
ഒന്നു തെളിവു പറയാന്‍ പോലും.
പിഞ്ഞിത്തുടങ്ങും മുമ്പേ
പൊട്ടിപ്പോകുന്നതിന്‍റെ നൊമ്പരത്തില്‍
തുന്നലിന്‍റെ നൂലിഴകളും
ചെറുത്തു നോക്കി.
ഉടുപ്പുകള്‍ക്ക്
അഴകിനെയും അഴുക്കിനെയും
കാണിക്കാനേ ആവൂ.
തടുക്കാനാവില്ല.
കിനാവ് അപ്പോഴും അതേ നിലവിളി.
ചിരി പഴയ ചിരിയും.
വര്‍ക് ഷീറ്റ്:
ട
എന്നതു തിരുത്തിയാണോ
കിനാവെന്നു വരുത്തിയത്
എന്നറിയാന്‍
അന്യദേശത്തെ
രാസപരിശോധനാ മുറിയില്‍
അയക്കപ്പെട്ടിരിക്കുന്നൂ
കവിത.
No comments:
Post a Comment