അബറ

2007 ജൂണ്‍ 7

കടവത്ത്
ബര്‍ദുബയില്‍ നിന്നും
വരാനുള്ള
ചങ്ങാതിയേയും കാത്ത്
അങ്ങനെ നില്‍ക്കുമ്പോള്‍
അബറയുടെ മരപ്പലകമേല്‍ നിന്ന്
ഒരു നൂറിന്‍റെ നോട്ട് കിട്ടി.

വല്ലാതെ മുഷിഞ്ഞിരുന്നു
സൂര്യകോപം
ഇത്ര കടുപ്പത്തില്‍
ആദ്യമേല്‍ക്കയാലാകണം.

ഒരരുക്ക്
തനിച്ച് വിമ്മിട്ടപ്പെട്ടിരിപ്പായിരുന്നു
കടല്‍ കടന്നതോടെ
ഉള്ള വിലയും പോയതിന്‍റെ
ഖേദത്തിലാകണം.

എടുത്ത്
ഒന്നുരണ്ടുവട്ടം
തിരിച്ചും മറിച്ചും നോക്കിയിട്ടേ
എന്നോടും പരിചയം ഭാവിച്ചുള്ളൂ.
എടുത്തുനോക്കിയ ഒരുപാടുപേര്‍
ഉറുപ്പികയെന്നോ
ഉലുവയെന്നോ
വായിക്കേണ്ടതെന്നറിയാതെ
കിട്ടിയേടത്തു തന്നെ ഉപേക്ഷിച്ചു പോയതല്ലേ
അതിന്‍റെ കോപം കാണും.

ഗാന്ധിയെ അറിയും എന്നു പറഞ്ഞപ്പോള്
കൂടെപ്പോരാന്‍ കൂട്ടാക്കി.
ഊന്നുവടി കളഞ്ഞു പോയൊരു
കാരണവരുടെ
ചാഞ്ചല്യത്തോടെ.

ഇപ്പോഴെന്‍റെ കൂടെ നില്‍ക്കുന്നു
ഒരു സഹായത്തിന്,
നാട്ടില്‍ നിന്ന് വന്ന
സച്ചിദാനന്ദന്‍ കവിതകളുടെ
മൂന്നു വാള്യങ്ങളുള്ള സമാഹാരത്തില്‍
‍അടയാളമായി വര്‍ത്തിക്കുന്നു

9 comments:

  1. വില തന്നെ വിലയറ്റുപോകുന്ന വിരോധാഭാസം അല്ലേ....
    എല്ലാ പ്രവാസിയുടെയും മനസ്സിലുണ്ട് കുറെ നോട്ടുകെട്ടുകള്‍....

    (കുറെപ്പേര്‍ കുറച്ചൊക്കെ ബ്ലോഗില്‍ ഇറക്കിവയ്ക്കുന്നും ഉണ്ട്....
    അതിന്റെ വില എന്താണാവോ...
    രൂപയെന്നോ...ഉലുവയെന്നോ....)

    ReplyDelete
  2. പതിവു പോലെ നന്നായി

    ReplyDelete
  3. നൂറു രൂപ നോട്ട് എന്ത് വേണേലും ചെയ്തോട്ടെ. പക്ഷേ കടല്‍ കടന്നു വന്ന ഈ കവി ആര്‍ക്കും അടയാളമായി മാറേണ്ട. അടയാളപ്പെടുത്തിയാല്‍ മതി. ഇതു പോലെ വളരെ ത്രീവമായി. ശക്തിയോടെ. കവിതയോടെ.

    ReplyDelete
  4. AnonymousJune 17, 2007

    qw_er_ty

    ഈ കവിത എന്തോ വളരെ ഇഷ്ടപ്പെട്ടു.


    ദിവ

    ReplyDelete
  5. കടല്‍ ഒരകലമാണ്
    സത്തയില്‍ നിന്നും
    അസ്തിത്വത്തെ വേര്‍പിരിക്കുന്നത്.
    കടല്‍ കടന്നെത്തുന്ന
    പുതിയ കണക്കുകള്‍
    കൂട്ടിയും കിഴിച്ചും കാണുന്ന
    പുതിയ വിലയാണ്
    ആ അകലം.
    സത്തയെ
    അസ്തിത്വത്തില്‍ നിന്നും
    വേര്‍പിരിക്കുന്ന
    കടല്‍.

    ഉമ്പാചി,
    ഇതു ഞാന്‍ ‘ചൂട്’നോടൊപ്പം കൂടെക്കൂട്ടുന്നു.വല്ലപ്പൊഴും ഒന്നു മറിച്ചു നോക്കാമല്ലൊ.

    ReplyDelete
  6. ഉമ്പാച്ചി
    മാപ്പ്, വായിക്കാന്‍ വൈകിയതിന്..

    കടല്‍ കടന്ന് ഇവിടെ വന്നത് , അത്തറിന്റെ മണാമുള്ള താളുകളീല്‍ സുവര്‍ണ നൂലിന്റെ അടയാളമാകാനാ‍ണല്ലോ.
    !!! ദൈവത്തിനും ഓര്‍മ തെറ്റുകള്‍ പറ്റാതിരിക്കട്ടെ........

    ReplyDelete
  7. Umbachi, I am taking my words back... Wondeful. Eee umbachiye nhanente nerathe kandilla...

    ReplyDelete
  8. ithengaanum 100 dhs aaayirunnenkil
    aaarum arinhirunnneeenooo????

    ReplyDelete