കേട്ടെഴുത്ത്


കയറ്റത്തെയും ഇറക്കത്തെയും
കുറിച്ചുള്ള
തത്വ വിചാരത്തില്‍ മുഴുകി
സ്കൂള്‍മുറ്റത്തെ നാട്ടുമാവും
മറ്റേ കൊള്ളിലെ പുളിമരവും.

മുകളില്‍ നിന്നും
ഇംഗ്ലീഷ് മീഡിയം കുട്ടികളെ
വാടകവണ്ടികള്‍ ഇറക്കിക്കൊണ്ടു
പോകുമ്പോള്‍
ഒരാധി ഒന്തം കയറിവരും.

അപ്പോഴൊക്കെ വിചാരിച്ചിട്ടുണ്ട്
കുട്ടികളില്ലാത്ത തക്കംനോക്കി
മേൽക്കൂരയെ
അങ്ങനെ തന്നെ ബെഞ്ചിലിരുത്തി
നാട്ടുകാരെ
ഒരു പാഠം പഠിപ്പിക്കണം.

അതിനു സമ്മതിക്കുന്നില്ല
കുട്ടികളെ കട്ടു കേട്ട ചുമരുകൾ.

3 comments:

 1. സ്കൂള്‍ തുറന്നു.
  മനസ്സ് തുറന്നിരിക്കുന്നു.

  ReplyDelete
 2. ഇത് വിഷ്ണുമാഷിന്റെ പോസ്റ്റില്‍ നിന്ന് വായിച്ചിരുന്നു,


  നീ എവിടെയാണ്, നമ്പര്‍ താ

  050 3928508

  ReplyDelete
 3. ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്‌ ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...

  ReplyDelete