തോറ്റം

ഞാനും
എന്നെ കൊണ്ട് തോറ്റിരിക്കുന്നു
എത്ര അമര്‍ത്തിപ്പിടിച്ചാലും
മണത്തു തുടങ്ങിയാല്‍
പിന്നാലെ പാഞ്ഞു ചെല്ലും
മീന്‍ കാരനെ കാത്തുനിന്ന
വഴിയിലെ പൂച്ച,

വാ പൊത്തിപ്പിടിച്ചാലും
സഭയില്‍
അസഭ്യമിറക്കിവെക്കും
വിളമ്പും അല്‍പ്പത്തരങ്ങള്‍
വിരുന്നു വീടിന്‍റെ
അടുത്ത വീട്ടുകാരന്‍,

തുടലിട്ട് കെട്ടിയാലും
സദസ്സിന്‍റെ രസച്ചരട്
മുറിച്ചുകളയും
എല്ലുകാണാത്ത വളര്‍ത്തു നായ

എത്ര പടര്‍ന്നു
പകലിനെ മറച്ചാലും
വെട്ടിക്കളയില്ല പുകഴ്ത്തുകള്‍

അതു ന്യായമെന്ന്
ആരും പറയരുതെന്ന
ഒറ്റ ഉദ്ദേശ്യമേയുള്ളൂ
എന്നോട് ഞാൻ തോറ്റു
നീയും തോല്‍വി സമ്മതിക്കണം
ഇനി മരിച്ചാല്‍ കണ്ണടയും

6 comments:

  1. ഉംബാച്ചി ,
    വന്നു... കണ്ടു... വായിച്ചു.
    ദൃശ്യങ്ങളിഷ്ടപ്പെട്ടു. ആകെമൊത്തം റ്റോട്ടലു പിടികിട്ടിയില്ല.
    ആശംസകള്‍ !!
    :)

    ReplyDelete
  2. കവിതയ്ക്ക്‌ 'തോറ്റം' എന്നു പേരിട്ടതെന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ ഉമ്പാച്ചീ.. ?

    ReplyDelete
  3. തോറ്റുപോകുമ്പൊഴും
    എത്ര പടര്‍ന്നു പകലിനെ മറയ്ക്കുമ്പോഴും
    നമ്മളെന്താണിങ്ങനെ വെട്ടിമാറ്റപ്പെടതെ
    വളര്‍ന്നുപോകുന്നത്.നല്ല ചോദ്യം.ഉത്തരമ്മുട്ടിക്കുന്ന
    ചോദ്യം.
    വായിക്കുന്തോറും അര്‍ഥങ്ങള്‍ ഇറങ്ങിനടക്കുന്നു,മരം കുലുക്കുന്തോറും ഇറങ്ങിവരുന്ന പുളിയുറുമ്പുകള്‍പോലെ.

    ReplyDelete
  4. കുത്ത് പുള്ളി പാരഗ്രാഫ്.
    ഉപയോഗിക്കാതിരിക്കുന്നതിലെ ദുശ്ശാഠ്യം വല്ലാതെ വലച്ചു കളയുന്നുണ്ട്.
    എന്നാലും ഒരു ഔട്ട്സ്റ്റാന്‍റിങ് ആയി. നന്ദി

    ReplyDelete