ബുക്ക് ഷല്‍ഫ്

മഴ
വീടിനെ
നനച്ചു വച്ചിരിക്കണം
തായ്യകത്തെ
ചുമരു തുളച്ച പൊത്തിലും
വാതുക്കലകത്തെ മരപ്പെട്ടിയിലും
ഈര്‍പ്പം കൊണ്ട്
അവര്‍ പനിച്ചിരിക്കുകയാവും
ഒരു വിരല്‍ തൊടലിന് തരിക്കുകയാകും
എത്രകാലമയി കൂടെ നടന്നിരിക്കുന്നു
എത്രരാവുകള്‍ ഒപ്പമുറക്കൊഴിച്ചിരിക്കുന്നു
കൂടെക്കിടന്നിരിക്കുന്നു
അവരല്ലേ അറിഞ്ഞിട്ടുള്ളൂ
ശരിക്കുമെന്‍റെ രാപ്പനികള്‍
നസറേത്ത്
വിധവ
രജസ്വലയായ
ഉര്‍സുല
ജാരരൂകയായ
ദേവി
നിലത്തെ
പൊടിയില്‍ നിന്നും
നിഴലില്‍ നിന്നും
ഉടുപുടയില്ലാതെ ഉയരുന്ന
മൈമുന
കുരു
കുത്തിപ്പൊട്ടിക്കുന്ന
സുഹറ
പൊരിവെയില്‍
പുള്ളികുത്തുന്ന
പകലിലിരുത്തി
എന്നെ
കുറ്റം തീര്‍ത്ത്
ഉണക്കിയെടുക്കുകയാണ്
അവരുടെ ശാപം

O കോളറകാലത്തെ പ്രണയം
ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍
പാണ്ഠവപുരം
ഖസാക്ക്
ബാല്യകാലസഖി
എന്നിവ ഓര്‍ക്കാം

9 comments:

  1. അങ്ങനെ അതുമെഴുതി
    വായിചിട്ട് ഒന്നും പറയാതെ പോവരുത്

    ReplyDelete
  2. എത്രകാലമയി- അക്ഷരത്തെറ്റു തിരുത്തിയാല്‍ നന്ന്.
    മഴ വീടിനെ നനച്ചു വച്ചിരിക്കണം തായ്യകത്തെ ചുമരു തുളച്ച പൊത്തിലും വാതുക്കലകത്തെ മരപ്പെട്ടിയിലും ഈര്‍പ്പം കൊണ്ട് അവര്‍ പനിച്ചിരിക്കുകയാവും ഒരു വിരല്‍ തൊടലിന് തരിക്കുകയാകും എത്രകാലമയി കൂടെ നടന്നിരിക്കുന്നു എത്രരാവുകള്‍ ഒപ്പമുറക്കൊഴിച്ചിരിക്കുന്നു കൂടെക്കിടന്നിരിക്കുന്നു ..

    ഇത്രയും പിന്നെ ആ തലക്കെട്ടും കൂടിയാകുമ്പോള്‍ വാല്‍ ഒരധികപ്പറ്റാകുന്നില്ലേ എന്നു സംശയം.വായിക്കുന്നവനും വല്ലതും ചിന്തിച്ചെടുക്കാന്‍ കൊടുക്കുന്നതുകൊണ്ട് തെറ്റില്ല.വളരെ നല്ല കവിത

    ReplyDelete
  3. എന്റെ പുസ്തകങ്ങള്‍ ചിതലരിച്ചുപോകുമെന്ന്, ഈര്‍പ്പത്തില്‍ കുതിര്‍ന്നുപോകുമെന്ന്, താളുകള്‍ പൊടിഞ്ഞുപോകുമെന്ന്, ഭീതിയോടെയോര്‍ത്ത് പനിച്ചിരിക്കുവാറുണ്ടു ഞാന്‍.

    ReplyDelete
  4. ഇവരൊക്കെ എന്റെ കട്ടിലിലും കിടന്നുറങ്ങിയിട്ടുണ്ടല്ലോ!
    ഞാനീ കൊടും ചൂടിലിരിക്കുമ്പോള്‍ അവര്‍‍ മഴയില്‍ കുതിര്‍ന്ന് എന്റ്റ്റെ വീട്ടില്‍ എന്റെ മുറിയിലിരുന്നു എന്നെ തന്നെ സ്വപ്നം കാണുകയാവും, തീര്‍ച്ച.

    ReplyDelete
  5. നന്നായിരിക്കുന്നു. ഇരുത്തം വന്ന ചിന്ത.

    ReplyDelete
  6. വെരി നൈസ്.

    എന്റെ രണ്ടിടങ്ങഴിക്കും രണ്ടമൂഴത്തിനും മതിലുകളിനും എന്ത് പറ്റിയോ ആവോ?? അതും....

    ReplyDelete
  7. ഓര്‍മ്മയുടെ തരിപ്പുകളില്‍ തൊടുന്നു വാക്കും കവിതയും....നന്നായി...

    ReplyDelete
  8. rafeeqe,
    kunungi kkuruki nilkkunna puthiya vakkukalkk pazhayathu pole choorilla.pinne oru karyam- nee prannayichath pusthakangale mathram ennu paranhu nhangale pattikkunno.
    puthiya layout mosham,puthiya chekkanu soundaryavum kuravu.athinal ninte blogil chithram mattivarakkuka

    sasneham narippatta

    ReplyDelete
  9. പുറത്ത് മഴയുടെ പഞ്ചാരി പെരുകുമ്പോള്‍ കൂടെക്കിടന്നിട്ടുണ്ട് ഈ പെണ്ണുങ്ങളൊക്കെയും.
    അവരെയൊക്കെ ഓര്‍മ്മിപ്പിക്കുന്നു റഫീക്
    നന്നായി

    ReplyDelete