മധ്യപ്രലോഭനം

രണ്ടുകൈകളിലും
ഓരോ മധുരനാരങ്ങയുമായി
അവള്‍ പറഞ്ഞു വരൂ
എത്ര കേറിയാലും തീരാത്ത
പടികളുള്ളൊരു ഗോവണി
ഇരുകൈകളിലും ഞങ്ങളെയുമെടുത്ത്
മുകളിലേക്ക് കയറാന്‍ തുടങ്ങി
മുകളിലേക്ക് കയറുകയാണ്
തൊട്ടുമുന്നില്‍
പാഞ്ഞു പാഞ്ഞു പോകുകയാണ്
പടികളായ പടികളൊക്കെയും...
..............................................

3 comments:

  1. പ്രലോഭനങ്ങളില്‍
    നിന്നുള്ള
    വിടൂതലിനാണ് നോമ്പ് കാലം നോല്‍ക്കുന്നത്
    ബ്ലോഗെന്ന പ്രലോഭനത്തോടാണ്
    ഈ നോമ്പുകാലം തോല്‍ക്കുന്നത്.
    ഭോഗം
    ബ്ലോഗ്
    ജനനം രണ്ടു ഭാഷകളിലാണെന്നാലും
    ഒരുമിച്ചു നിര്‍ത്തുമ്പോള്‍
    രണ്ടും നല്ല അടുപ്പമുള്ള പോലെ...

    ReplyDelete
  2. ലക്ഷ്യരോമലതാധാരാ തോസമുന്നയംധ്യമ
    സ്ത്നഭാരദളന്മധ്യ പട്ടബന്ധവലിത്രയ:

    ബ്ലോഗങ്ങളെല്ലാം ക്ഷണാപ്രഭാചഞ്ചലം
    ബ്ലോഗാലസ്യങ്ങളും

    ReplyDelete
  3. റഫീഖ്,
    റംസാന്‍ ആശംസകള്‍..

    ReplyDelete