നമ്മുടെ മാഷ്
ജ്ഞാനിയുടെ മരണം ലോകത്തിന്‍റെ മരണമാകുന്നു
-മുഹമ്മദ് നബി
നമ്മുടെ മാഷ് പോയി,
മരണവും
പ്രവര്‍ത്തനമാക്കുന്നതെങ്ങനെ
എന്ന് കാണിച്ചുതന്ന് ഒരു മടക്കം.
മാഷിന്‍റെ
പ്രിയപ്പെട്ട വരികളിലൊന്ന് ഇതായിരുന്നു,
പലപ്പോഴായി മാഷിന്‍റെ എടുത്തുനോട്ടം കിട്ടിയത്,
ഹാ വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍റെ കൊടിപ്പടം താഴ്ത്തുവാന്‍
-വൈലൊപ്പിള്ളി
ബഷീറിനെ
എഴുതുന്നേരം മാഷ് എഴുതി,
അയാള്‍ക്കു പിറകെ വാക്കുകള്‍
ഞങ്ങളെ എടുത്തോമനിക്കൂ
എന്ന് കരഞ്ഞു വിളിച്ചു നടന്നു എന്ന്,
മാഷിനു പിറകെ വാക്കുകളും നാം ഒട്ടേറെ മനുഷ്യരും
നടന്നു,
മനുഷ്യര്‍ പാര്‍ക്കുന്ന ലോകങ്ങളുടെ
ഗുരുവാണിത്
എന്ന് മനസ്സിലുറപ്പിച്ച് നാവ് കൊണ്ട്
വെളിവാക്കി പറഞ്ഞു കൊണ്ട്...
തിരിച്ചു പോയാല്‍
ആദ്യം ചെന്നു കാണാന്‍
എന്‍റെ
മാഷ് ഇനി ഇല്ല,
കൊടുങ്ങല്ലൂരിലെ കരുണയില്‍.
വാക്കും
ആ വാത്സല്യവും
ചിതയിലെ വെളിച്ചവും ബാക്കി....
വിശ്വസിക്കാനാവാത്ത വിവരം.
ReplyDeleteപത്രസമ്മേളനം കണ്ടുകൊണ്ടിരിക്കുമ്പോള്‍ തളര്‍ന്നു വീണ രംഗം കണ്ടു.
ഇനി നേരില്‍ കാണാനാവില്ലല്ലോ എന്ന ദു:ഖം വല്ലാത്ത മുറിവുമാത്രം ബാക്കിയാക്കിയ ഈ ദിനം.
എഴുത്തിലൂടെ, വാക്കിലൂടെ, കര്‍മ്മത്തിലൂടെ അമരത്തം വരിച്ച ധീരാ നമിക്കുന്നു ആ ഓര്‍മ്മകളില്‍...
Thanks for posting, very good.
ReplyDeletehave a good day
‘മാഷ്’
ReplyDeleteപലരും പറഞ്ഞു
നീ പറയാതെ പലതും പറഞ്ഞു
മനസില് തട്ടി
പുറത്താക്കപ്പെട്ടവന്റെ വിളിച്ചുപറയലുകളാണു ലോകത്തിന്റെ വെളിപാടുകളായിത്തീരാറുള്ളതെന്നു ഒരിക്കല്‍ മാഷ്. നല്ല വാക്കുകള്‍ ഒരിക്കലും മരിക്കുന്നില്ല..........നന്ദി!
ReplyDeleteപുറത്താക്കപ്പെട്ടവന്റെ വിളിച്ചുപറയലുകളാണു ലോകത്തിന്റെ വെളിപാടുകളായിത്തീരാറുള്ളതെന്നു ഒരിക്കല്‍ മാഷ്. നല്ല വാക്കുകള്‍ ഒരിക്കലും മരിക്കുന്നില്ല..........നന്ദി
ReplyDeleteഉംബാച്ചി നന്നായിരിക്കുന്നു.
ReplyDeleteവിജയന്‍ മാഷിന് ആദരാഞ്ജലികള്‍.