മിനുസം മിനുസം
എന്ന വാക്കിന്‍റെ അര്‍ത്ഥം
അന്ന്
ആ നീളന്തുണിയില്‍
വിരല്‍ വച്ചാണ് പഠിച്ചത്
അതോടെ അത് ഹൃദിസ്ഥമായി
വീട്ടിലെല്ലാവരും
അന്നത്തെ ദിവസം ആ വാക്ക്
പലവട്ടം
ഉച്ചരിക്കുകയുണ്ടായി
അതുകേട്ട് ഉച്ചാരണവും ശുചിയായി
അമ്മാവന്‍
കുവൈത്തില്‍ നിന്നും
വന്ന ദിവസമായിരുന്നു അത്
അന്നു രാത്രി തന്നെ
ഓരോരുത്തരുടെയും അളവിനൊത്ത്
ആ തുണി മുറിച്ച്
അക്കൊല്ലത്തെ പെരുന്നാളും വീതിച്ചു കൊടുത്തു
അക്ഷരമാല
കൂട്ടിവായിച്ചെടുത്ത
വാക്കുകളൊക്കെ ഓരോന്നായി
ഓര്‍മ വിട്ടിട്ടും
മിനുസത്തിന് അന്നത്തെ അതേ മിനുസം.
എന്ന വാക്കിന്‍റെ അര്‍ത്ഥം
അന്ന്
ആ നീളന്തുണിയില്‍
വിരല്‍ വച്ചാണ് പഠിച്ചത്
അതോടെ അത് ഹൃദിസ്ഥമായി
വീട്ടിലെല്ലാവരും
അന്നത്തെ ദിവസം ആ വാക്ക്
പലവട്ടം
ഉച്ചരിക്കുകയുണ്ടായി
അതുകേട്ട് ഉച്ചാരണവും ശുചിയായി
അമ്മാവന്‍
കുവൈത്തില്‍ നിന്നും
വന്ന ദിവസമായിരുന്നു അത്
അന്നു രാത്രി തന്നെ
ഓരോരുത്തരുടെയും അളവിനൊത്ത്
ആ തുണി മുറിച്ച്
അക്കൊല്ലത്തെ പെരുന്നാളും വീതിച്ചു കൊടുത്തു
അക്ഷരമാല
കൂട്ടിവായിച്ചെടുത്ത
വാക്കുകളൊക്കെ ഓരോന്നായി
ഓര്‍മ വിട്ടിട്ടും
മിനുസത്തിന് അന്നത്തെ അതേ മിനുസം.
This comment has been removed by the author.
ReplyDeleteഇടക്ക്
ReplyDeleteകൂടാന്‍ വരുന്ന
പിന്നീട് ഗള്‍ഫില്‍ പോയ
ഒരമ്മായി ഉണ്ടായിരുന്നു,
സൈനാമ്മായി.
അവരുമായി
ആ പട്ടുതുണിക്ക്
എന്തോ ബന്ധമുണ്ടെന്ന്
കുറേകാലം കരുതിയിരുന്നു,
സൈനാസില്‍ക്കേ,
എന്ന് വിളിച്ചാല്‍ അവരു
ചിരിച്ചു കൊണ്ട് കവിളില്‍
നുള്ളിയിരുന്നു,
വിരല്‍തുമ്പിലും നാത്തുമ്പിലും
മിനുസത്തിന്
പഴയ അതേ മാര്‍ദ്ദവം
മിനുസം
പോസ്റ്റും കമന്റും കൊള്ളാം
ReplyDelete:)
:)
ReplyDeleteനല്ല മിനുസം...:)
ReplyDeleteശരിയാണു. മിനുസമുള്ള കവിതയും കമന്‍റും.
ReplyDeleteഉമ്പാച്ചി, വളരെ നന്ദി.