പ്രണയ കവിത

ഒരു വിധം സുഖമായിരുന്നു ജീവിതം
ആറേഴുവരികളായങ്ങനെ...

ടീച്ചര്‍മാര്‍ കുട്ടികള്‍ക്കു മുമ്പാകെ
ബോര്‍ഡിലെഴുതിയും മായ്ച്ചും
ബ്ലാക്ക് ബോര്‍ഡിനു ചുവട്ടിലും മറ്റും
ചോക്കപ്പൊടിയായ് വീണു കിടന്നും
ക്ലാസിലാകെ
ചുഴിഞ്ഞ നോട്ടങ്ങളാല്‍‍ പരന്നും

ആര്‍ക്കും എഴുതാനില്ലാത്തത് കൊണ്ട്
ചില ‍ പെണ്‍കുട്ടികള്‍
അവരവരുടെ നോട്ടുബുക്കുകളില്‍ പകര്‍ത്തിയെഴുതി

പരസ്യമായ ഏറെ കൈമാറ്റങ്ങള്‍ക്കൊടുവില്‍
‍മുഷിഞ്ഞു പോയ പേപ്പര്‍ തുണ്ടുകളായി
ബെഞ്ചുകള്‍ക്കും കാലുകള്‍ക്കുമിടയില്‍ചു
രുണ്ടുവീണു കിടന്നു ചിലപ്പോള്‍.

ആണ്‍കുട്ടികള്‍ വാക്കുകള്‍ മാറ്റി
വേറെ വരികളുണ്ടാക്കിയും
അക്ഷരങ്ങള്‍ വെട്ടി
പുതിയ വാക്കുകള്‍ കണ്ടെത്തിയും

അങ്ങനെ ഒരു കാലം.

ഏതൊ ഒരു യുവകവിയുടെ
വായനയില്‍
വീണ്ടും പെട്ടുപോയതീയിടെ.
അതോടെയവര്‍
‍കൂട്ടത്തോടെ എനിക്കു നേരെ തിരിഞ്ഞു
അവരുടെ മൊബൈലിലെ എസ്സെമ്മെസ്സായി മാറി
ഉള്ള സ്വകാര്യത പോയി
മനസ്സമാധാനവും പോയി

8 comments:

  1. എസ്സെമ്മെസ്സ്
    എഴുത്തുകാരായ
    എത്ര കവികളാ ചുറ്റിലും.
    വീരാന്‍ കുട്ടിയുടെ എസ്സെമ്മെസ് കവിതകള്‍
    ഡിസിബി പ്രസിദ്ധീകരിക്കുന്നു എന്നും കേള്‍ക്കുന്നു.

    ReplyDelete
  2. ആണ്‍കുട്ടികള്‍ വാക്കുകള്‍ മാറ്റി
    വേറെ വരികളുണ്ടാക്കിയും
    അക്ഷരങ്ങള്‍ വെട്ടി
    പുതിയ വാക്കുകള്‍ കണ്ടെത്തിയും

    അങ്ങനെ ഒരു കാലം.

    ReplyDelete
  3. ആര്‍ക്കും അയക്കാനില്ലാത്തത് കൊണ്ട്
    ചില ‍ പെണ്‍കുട്ടികള്‍
    അവരവരുടെ ബ്ലോഗുകളില്‍ പകര്‍ത്തിയെഴുതി

    ReplyDelete
  4. കവിത നന്നായി..
    ബ്ലാക്ക് ബോര്‍ഡിനടിയില്‍ ചോക്ക് തരികളായി വീണുകിടക്കുന്ന പ്രണയത്തിന്റെ വിഷ്വല്‍ സുന്ദരമായിരിക്കുന്നു.

    ReplyDelete
  5. വളരെ നന്നായി.

    ReplyDelete
  6. അന്നേ വായിച്ചതാണ്.ഇന്നിവിടെ വീണ്ടും വന്നപ്പൊ
    ചുമലിലൊന്ന് തട്ടിയിട്ട് പോകാം എന്നു വച്ചു.

    ReplyDelete
  7. പ്രണയത്തിന് സ്ഥലകാലങ്ങളില്ല, ദേശഭേദങ്ങളില്ല എങ്കിലും പ്രണയിക്കുന്നവര്‍ക്ക് സ്വന്തമായി ഒരിടം വേണം. ആരുടെയും കുത്തിനോവിക്കലുകളില്ലാത്ത, കണ്ണേറുകളില്ലാത്ത, അല്ലെങ്കില്‍ ആരെയും ഒന്നിനേയും ഭയക്കേണ്ടാത്ത ഒരിടം. പ്രണയി നിങ്ങളാണെങ്കില്‍ ഏതു സ്ഥലമാവും തിരഞ്ഞെുടുക്കും?
    1. കടല്‍ത്തീരം

    2. പാര്‍ക്ക്

    3. ഹോസ്റ്റല്‍ റൂം

    4. ഇടവഴികള്‍

    5. ക്ളാസ് റൂം/ ഓഫീസ്

    6. സൈബര്‍ കഫേ

    7. പ്രണയമൂല

    8. ക്യാന്പസ്

    9. ഭക്ഷണശാല

    10. സിനിമാ തീയേറ്റര്‍

    11. ഡിസ്കോത്തേക്

    12. വിനോദകേന്ദ്രങ്ങള്‍

    13. ബസ് സ്റ്റോപ്പ്

    14. ലൈബ്രറി

    15. റെയില്‍വേ പ്ളാറ്റ് ഫോം

    ReplyDelete