കഷണ്ടി

പണവും
പത്രാസും കൂടി
കൂടിവരുന്നേരത്ത്
തലയിലെഴുത്തിനുള്ള
സ്ഥലം
മതിയാകാതെ വരും
ദൈവത്തിന്,
പുതിയ
ഒഴിവിടങ്ങള്‍
കാഴ്ചവെക്കുമന്നേരം
ശിരസ്സ്


നിന്‍റെ
തലയില്‍ വരഞ്ഞ
കൊള്ളി കൊണ്ടൊന്ന്
ഞങ്ങളുടെ മാവിലെങ്കിലും
എറിഞ്ഞിരുന്നെങ്കില്‍
ദൈവം
എന്ന്
അസൂയപ്പെടും
ഇട തൂര്‍ന്ന മുടിയുള്ള
മരത്തലയന്‍മാര്‍
പേനോ താരനോ നോക്കി
വിരല്‍ നടത്തി
തലയില്‍ വല്ലതും
സ്വയമെഴുതിക്കൊണ്ട്...

13 comments:

  1. പുതിയ
    ഒഴിവിടങ്ങള്‍
    കാഴ്ചവെക്കുമന്നേരം
    ശിരസ്സ്

    ReplyDelete
  2. കഷണ്ടി ഒരു മരുന്നത്രെ അസൂയക്ക്‌.
    കഷണ്ടി തല കുനിച്ചാല്‍
    അസൂയ പൊറുക്കും
    കഷണ്ടി തലപൊക്കിയാല്‍
    അസൂയ പെരുക്കും.

    ReplyDelete
  3. നന്നായി

    ആ ലേഔറ്റ് മാറ്റാമായിരുന്നു അല്ലേ..?
    :)
    ഉപാസന

    ReplyDelete
  4. ഗള്‍ഫ് ഗേറ്റ്..!

    ReplyDelete
  5. പ്രയാസിച്ചേട്ടന്‍ പറഞതാ ശരി ല്ലേ???

    ReplyDelete
  6. പ്രയാസിച്ചേട്ടന്‍ പറഞതാ ശരി ല്ലേ???

    ReplyDelete
  7. യഥാര്‍ത്ഥ കഷണ്ടിക്ക് ബ്ലോഗില്‍ മറ്റു ശാഖകളില്ല
    കഷണ്ടിക്കെതിരെ കാവ്യദത്തമായ പ്രതിവിധി
    പ്രയാസീ,പ്രിയാ...
    വിഷയം അതല്ല...

    പേനോ താരനോ നോക്കി
    വിരല്‍ നടത്തി
    തലയില്‍ വല്ലതും
    സ്വയമെഴുതിക്കൊണ്ട്...
    കമന്‍റ്

    ReplyDelete
  8. കവിതയെ അനുസരണ പടിപ്പിക്കൂന്നുണ്ട്.

    ReplyDelete
  9. assoyakkippozhum marunnilla rafeeq.

    ReplyDelete
  10. കഷണ്ടി സിന്ദാബാദ്!

    ReplyDelete
  11. കഷണ്ടി മുഖം കൂട്ടി തല കുറഛു...
    തല കുറങ്ങിരിക്കുന്നതല്ലേ നല്ലത്‌

    ReplyDelete
  12. ചീകാനുള്ള തല കുറഞ്ഞു
    കഴുകാനുള്ള മുഖം കൂടി
    എന്ന്
    ഇംഗ്ലീഷിലാരോ പറഞ്ഞിട്ടുണ്ട് നജൂസ്.

    അസൂയക്കിപ്പൊഴും മരുന്നില്ല
    എന്ന് പറയുന്നത് വെറുതെ അഹമദ്,
    ആരാന്ന് വെളിപ്പെടുത്തിയാല്‍ മരുന്നെത്തിക്കാം.

    നിസ,
    കഷണ്ടി രാഷ്ട്രീയമാണോ
    സിന്ദാബാദ് വിളിപ്പിച്ചത്...

    ReplyDelete
  13. നല്ല കാച്ചിയ എണ്ണ തേച്ചു കളിക്കാത്തതിന്റെ കുറവു കാണുന്നുണ്ടല്ലോ?ഉമ്പാച്ചി

    ReplyDelete