മടക്ക യാത്രയുടെ
ദിവസമായി.
വീട്, നാട്ടുവഴികളെല്ലാം കാത്തിരിക്കുന്നു.
എയറിന്ത്യ വാക്കു പാലിച്ചാല്‍ വ്യാഴാഴ്ച
ഉമ്മ വച്ച ചോറു തന്നെ തിന്നാം രാം മോഹന്‍.
പശുവും അതിന്റെ കുട്ടിയും
ആറേഴാടുകള്‍
വല്ലിമ്മ പോറ്റുന്ന കോഴികള്‍
ഓരോരുത്തരായി വന്ന് ഹാജര്‍ പറയുന്നത്
ഇപ്പോഴേ കാണാം.
ഉമ്മാമയെ ചെന്ന് കാണും
എന്റെ കവിളില്‍ അതി പ്രാചീനമായ
ഉമ്പാച്ചികള്‍ തരും
ഞാന്‍ പിന്നെയും മഴയേറ്റു നില്‍ക്കുന്ന കുട്ടിയാകുമന്നേരം
തുടങ്ങും പിന്നെ
പത്തു മാസമായി നിര്‍ത്തി വച്ച റിയാലിറ്റി ഷോ.
കോന്‍ ബനേഗ നേര്‍പാതി?
അഞ്ചും അഞ്ചും എത്തിരയാ?
പത്ത്
ആറും നാലും എത്തിരയാ?
പത്ത്
ഏഴും മൂന്നും എത്തിരയാ?
പത്ത്
എട്ടും രണ്ടും എത്തിരയാ?
പത്ത്
ഒന്‍പതും ഒന്നും എത്തിരയാ?
പത്ത്
''എന്നാലിനിക്ക് കേക്കണോ കുഫ്-വൊത്ത പത്ത്
അഞ്ചും അഞ്ചുമാ...''
കുഫ്-വ്
എന്നാല്‍ വിവാഹിതരാകുന്നവര്‍ തമ്മിലുള്ള
പൊരുത്തത്തെ കുറിക്കുന്ന
അറബി വാക്കാകുന്നു.
ഉമ്മാമ എന്റെ നേര്‍പാതി ആരാകണം എന്ന് വിശദമാകാനുള്ള ശ്രമത്തിലാണ്.
ഞാനപ്പോള്‍
പിന്നെയും ഗുണനപ്പട്ടിക നോക്കി നെടുവീര്‍പ്പിടുന്ന കടിഞ്ഞൂല്‍പ്പൊട്ടനാകും...
വീട്,
അതിലെ എന്റെ മാളം,
പത്തുമാസമായി ആളനക്കമറിയാത്ത പുസ്തകങ്ങള്‍
''തായ്യകത്തെ
ചുമരു തുളച്ച പൊത്തിലും
വാതുക്കലകത്തെ മരപ്പെട്ടിയിലും
ഈര്‍പ്പം കൊണ്ട്
അവര്‍ പനിച്ചിരിക്കുകയാവും
ഒരു വിരല്‍ തൊടലിന് തരിക്കുകയാകും
എത്രകാലമയി കൂടെ നടന്നിരിക്കുന്നു
എത്രരാവുകള്‍ ഒപ്പമുറക്കൊഴിച്ചിരിക്കുന്നു
കൂടെക്കിടന്നിരിക്കുന്നു
അവരല്ലേ അറിഞ്ഞിട്ടുള്ളൂ
ശരിക്കുമെന്‍റെ രാപ്പനികള്‍
നസറേത്ത്
വിധവ
രജസ്വലയായ
ഉര്‍സുല
ജാരരൂകയായ
ദേവി
നിലത്തെ
പൊടിയില്‍ നിന്നും
നിഴലില്‍ നിന്നും
ഉടുപുടയില്ലാതെ ഉയരുന്ന
മൈമുന
കുരു
കുത്തിപ്പൊട്ടിക്കുന്ന
സുഹറ
പൊരിവെയില്‍
പുള്ളികുത്തുന്ന
പകലിലിരുത്തി
എന്നെ
കുറ്റം തീര്‍ത്ത്
ഉണക്കിയെടുക്കുകയാണ്
അവരുടെ ശാപം''
ആ പഴയ കവിത എടുത്തെഴുതിയതാ...
സഹവാസികളായിത്തീര്‍ന്ന ബ്ലോഗ് നിവാസികളേ,
കുഴൂര്‍, രാം മോഹന്‍, അനിലന്‍, നസീര്‍, ശാഹ്സാദ് കൂട്ടുകെട്ടുകളേ
പോയിട്ടു വരാം...
നല്ലവരായ കൂട്ടുകാരേ,
കുഫ്-വൊത്തൊരുത്തിയെ
കണ്ടവരുണ്ടെങ്കില്‍ അറിയിക്കണം,
ഒന്നുകിലെന്നെ അല്ലെങ്കില്‍ അവളെ....
ശരീന്നാല്‍
മ-അസ്സലാമ
ദിവസമായി.
വീട്, നാട്ടുവഴികളെല്ലാം കാത്തിരിക്കുന്നു.
എയറിന്ത്യ വാക്കു പാലിച്ചാല്‍ വ്യാഴാഴ്ച
ഉമ്മ വച്ച ചോറു തന്നെ തിന്നാം രാം മോഹന്‍.
പശുവും അതിന്റെ കുട്ടിയും
ആറേഴാടുകള്‍
വല്ലിമ്മ പോറ്റുന്ന കോഴികള്‍
ഓരോരുത്തരായി വന്ന് ഹാജര്‍ പറയുന്നത്
ഇപ്പോഴേ കാണാം.
ഉമ്മാമയെ ചെന്ന് കാണും
എന്റെ കവിളില്‍ അതി പ്രാചീനമായ
ഉമ്പാച്ചികള്‍ തരും
ഞാന്‍ പിന്നെയും മഴയേറ്റു നില്‍ക്കുന്ന കുട്ടിയാകുമന്നേരം
തുടങ്ങും പിന്നെ
പത്തു മാസമായി നിര്‍ത്തി വച്ച റിയാലിറ്റി ഷോ.
കോന്‍ ബനേഗ നേര്‍പാതി?
അഞ്ചും അഞ്ചും എത്തിരയാ?
പത്ത്
ആറും നാലും എത്തിരയാ?
പത്ത്
ഏഴും മൂന്നും എത്തിരയാ?
പത്ത്
എട്ടും രണ്ടും എത്തിരയാ?
പത്ത്
ഒന്‍പതും ഒന്നും എത്തിരയാ?
പത്ത്
''എന്നാലിനിക്ക് കേക്കണോ കുഫ്-വൊത്ത പത്ത്
അഞ്ചും അഞ്ചുമാ...''
കുഫ്-വ്
എന്നാല്‍ വിവാഹിതരാകുന്നവര്‍ തമ്മിലുള്ള
പൊരുത്തത്തെ കുറിക്കുന്ന
അറബി വാക്കാകുന്നു.
ഉമ്മാമ എന്റെ നേര്‍പാതി ആരാകണം എന്ന് വിശദമാകാനുള്ള ശ്രമത്തിലാണ്.
ഞാനപ്പോള്‍
പിന്നെയും ഗുണനപ്പട്ടിക നോക്കി നെടുവീര്‍പ്പിടുന്ന കടിഞ്ഞൂല്‍പ്പൊട്ടനാകും...
വീട്,
അതിലെ എന്റെ മാളം,
പത്തുമാസമായി ആളനക്കമറിയാത്ത പുസ്തകങ്ങള്‍
''തായ്യകത്തെ
ചുമരു തുളച്ച പൊത്തിലും
വാതുക്കലകത്തെ മരപ്പെട്ടിയിലും
ഈര്‍പ്പം കൊണ്ട്
അവര്‍ പനിച്ചിരിക്കുകയാവും
ഒരു വിരല്‍ തൊടലിന് തരിക്കുകയാകും
എത്രകാലമയി കൂടെ നടന്നിരിക്കുന്നു
എത്രരാവുകള്‍ ഒപ്പമുറക്കൊഴിച്ചിരിക്കുന്നു
കൂടെക്കിടന്നിരിക്കുന്നു
അവരല്ലേ അറിഞ്ഞിട്ടുള്ളൂ
ശരിക്കുമെന്‍റെ രാപ്പനികള്‍
നസറേത്ത്
വിധവ
രജസ്വലയായ
ഉര്‍സുല
ജാരരൂകയായ
ദേവി
നിലത്തെ
പൊടിയില്‍ നിന്നും
നിഴലില്‍ നിന്നും
ഉടുപുടയില്ലാതെ ഉയരുന്ന
മൈമുന
കുരു
കുത്തിപ്പൊട്ടിക്കുന്ന
സുഹറ
പൊരിവെയില്‍
പുള്ളികുത്തുന്ന
പകലിലിരുത്തി
എന്നെ
കുറ്റം തീര്‍ത്ത്
ഉണക്കിയെടുക്കുകയാണ്
അവരുടെ ശാപം''
ആ പഴയ കവിത എടുത്തെഴുതിയതാ...
സഹവാസികളായിത്തീര്‍ന്ന ബ്ലോഗ് നിവാസികളേ,
കുഴൂര്‍, രാം മോഹന്‍, അനിലന്‍, നസീര്‍, ശാഹ്സാദ് കൂട്ടുകെട്ടുകളേ
പോയിട്ടു വരാം...
നല്ലവരായ കൂട്ടുകാരേ,
കുഫ്-വൊത്തൊരുത്തിയെ
കണ്ടവരുണ്ടെങ്കില്‍ അറിയിക്കണം,
ഒന്നുകിലെന്നെ അല്ലെങ്കില്‍ അവളെ....
ശരീന്നാല്‍
മ-അസ്സലാമ
മടക്ക യാത്രയുടെ
ReplyDeleteദിവസമായി.
വീട്, നാട്ടുവഴികളെല്ലാം കാത്തിരിക്കുന്നു.
ഇക്കാക്കേ,,,
ReplyDeleteഇങ്ങള് ഞമ്മള ടെന്‍ഷനാക്കല്ലേ, നാട്ട്‌പ്പോവ്വേന് എനക്ക് എനിയും കൊറെ ദെവസണ്ട്...
നന്നായിട്ട്‌ണ്ട്.. ട്ടാ
നാട്ടില്‍ നല്ല ദിവസങ്ങള്‍ ആശംസിക്കുന്നു.
ReplyDeleteപോയ് വരൂ..ഉമ്പാച്ചികള്‍ നേടി വരൂ...
ReplyDeleteനല്ല എഴുത്ത്...
ReplyDeleteപോയി വരൂ..കുഫ്-വൊത്ത ഒരുത്തി എവിടെയോ കാത്തിരിക്കുന്നു... ഒരുപക്ഷേ ഈ യാത്രയില്‍ തന്നെ ആവാം ;)
ReplyDeleteമ - അസ്സലാമ ഉമ്പാച്ചി :)
ReplyDeleteസന്തോഷം നിറഞ്ഞ ഒരു അവധിക്കാലം നേരുന്നു. കുഫ്-വൊത്ത ആ നല്ല പാതിയെ, ഉമ്പാച്ചിയുടെ ആ നഷ്ടപെട്ട വാരിയെല്ലിനെ കണ്ടെത്താനുള്ള ആശംസകളും . :)
ഭുമി മലയാളത്തില്‍ പോയി
ReplyDeleteമടങ്ങിവരുമ്പോള്‍
ഇലവാട്ടിപ്പൊതിഞ്ഞ്
ഇത്തിരി ഭൂമി,
പൊതിഞ്ഞു കെട്ടാനാവാത്ത
മലയാളവും കൊണ്ടുവരണം...
ഉമ്പാച്ചി
ReplyDeleteദുബായില്‍ കാലുകുത്തി ഒന്നുറക്കുന്നതിനു മുമ്പ് തിരികെ മടങ്ങാനായോ? ഭാഗ്യവാന്‍. പോയി കുഫൂവൊത്ത ഒരാളെ കണ്ടു പിടിക്ക്. ഗുണന പട്ടിക പിന്നെ പഠിക്കാം.
-സുല്‍
ആലോചനയാണ്
ReplyDeleteഇപ്പോള്‍ എനിക്ക് പ്രാപിക്കാനാകാത്ത
ഏതോ അജ്ഞാത കേന്ദ്രത്തില്‍
നീയും
ഇതേ ആലോചനകളില്‍ ഇരിക്കുകയാവാം
നിന്നെപ്പറ്റി ആലോചിക്കുന്ന
ഒരാളെപറ്റി
ഇതു പോലെ ആലോചിക്കുന്നു പോലുമുണ്ടാകാം
ഈ ആലോചനയുടെ
ലക്ഷണങ്ങള്‍
എന്റെ വീടിനെ വരെ
ചമയിക്കുന്നുണ്ട്
മീന്‍ മുളകിട്ടു വറ്റിച്ച
കുടുക്ക കഴുകാനെടുക്കുമ്പോള്‍
കല്ലുമ്മക്കായ പൊളിച്ചിട്ട
ഇത്തിളെടുത്തു വന്ന്
കറി പറ്റിപ്പിടിച്ച അടി ചുരണ്ടുന്ന
നീയാകാം ഉമ്മയുടെ പ്രതീക്ഷയില്‍
ദേശ്യപ്പെടലുകളുടെ
കൂറ്റ് പോലും
എത്രയോ കുറച്ചു വച്ചിരിക്കുന്നൂ ഉപ്പ
അകത്തെത്തണ്ട
വാതുക്കലെ വാക്കേറ്റങ്ങള്‍ എന്ന കരുതലോടെ
യഥേഷ്ടം
കയറിയിറങ്ങാമായിരുന്ന അകങ്ങള്‍
അനിയനു നേരെ
ചില വാതിലുകള്‍ വെക്കാന്‍
ആലോചന തുടങ്ങിയ പോലെ അവന്
ചായ കുടിക്കാനിരിക്കുമ്പോള്‍
കറിക്കരിയുമ്പോള്‍
അലക്കാനുള്ളത് പൊതിര്‍ത്തുമ്പോള്‍
ടിവി കാണുമ്പോഴെല്ലാം
ഒരാള്‍ കൂടിയുള്ളതായി
പെങ്ങളുടെ പെരുമാറ്റത്തില്‍
ഞാനുമെന്നെ വിരിച്ചിട്ടു തുടങ്ങി
എത്ര നിവര്‍ത്തിയിട്ടാലും
പിന്നെയും ചുരുണ്ടു കൂടുന്ന
പുത്തന്‍ പായ
നാലു മൂലക്കും ആളിരുന്നോ
തലയണ കനം വച്ചോ
നിലത്ത് നിവര്‍ത്തിയിടുന്ന മാതിരി
മേപ്പടി പ്രതീക്ഷകള്‍ക്കൊത്തുയരണോ
അതിനപ്പുറമിപ്പുറം
നിന്നെ
വിഭാവന ചെയ്യണോ
എന്നുള്ളില്‍ ഒരു ഭാവന വേറെ
ഇത്രയും വെളിപ്പെടുത്തിയ സ്തിഥിക്ക്
കൈമാറിയാലോ
ആലോചനകളന്യോന്യം.
നന്മകള്‍
MASTER PIECE രചിചു വരുമല്ലൊ ?
ReplyDeleteപിന്നെ,
പുസ്തകങ്ങളുടെ കൂട്ടത്തില്‍ വിക്ടര്‍ ലീനസ്സുടെങ്കില്‍ ഞാനിന്നും അദേഹത്തെ വായിക്കുന്നുണ്ടെന്നുഅറീക്കുക. മറ്റു വിശേഷങ്ങളൊന്നുമില്ല.
good writing....please go on...
ReplyDeleteകുഫ് -വൊത്ത പെണ്ണിനെ കിട്ടട്ടെ.. എന്നു പ്രാര്‍ത്ഥിക്കാം.. അഞ്ചും അഞ്ചും തമ്മില്‍ ചേര്‍ന്നു കിട്ടാന്‍ അഞ്ചു നേരവും .. വ അലൈക്കുമുസ്സലാം..
ReplyDeleteപഴയ കാമുകിയെ കാണാന്‍ മറക്കരുത്:)
ReplyDeletegood poem
ReplyDeleteഅറിയിക്കാം കണ്ടുകിട്ടിയിട്ടുണ്ട് കുഫവൊത്ത ഒരുത്തിയെ പറയാം ഇനിയൊരിക്കല്‍
ReplyDeleteനന്മകള്‍ നേരുന്നു.
ReplyDeleteഈ അഞ്ചില്‍ മൊഞ്ചനു അഞ്ചും അഞ്ചും ഒത്ത ഒരു മൊഞ്ചത്തിയെ കിട്ടട്ടെ എന്നു ആഷംസിക്കുന്നു.തിരിച്ചു വന്നു വിരഹ ഗാനങല്‍ രചിക്കാം........
ReplyDeleteവായിച്ച് വായിച്ചറിഞ്ഞു എങ്കിലും ഇത്രത്തോലം പ്രതീക്ഷിച്ചില്ലട്ടോ.നട്ടപ്പാതിരക്ക് കുത്തിയിരുന്ന് എഴുതുന്നതാ .നേരത്തെ തന്നെ പണിയാനിരുന്നതാ സിസ്റ്റം സ്റ്റക്കായിപ്പോയി നാട്ടിലെത്തിയോ........കാണാം .കുഫ്‌്‌്‌്‌്‌വൊത്ത ഒരുത്തിയെ അന്‌ഷേിച്ചുള്ള യാത്രയില്‍ വോണെങ്കി സഹായം തേടാം .പിന്നെ പറ്റിയ ഒരെണ്ണമുണ്ട്. നോക്കാം. വേണോ..............പത്തില്‍ പത്തും ഓകെയാ....അഞ്ച് ശരിയെന്നാ.......................
ReplyDeleteധൈര്യമായി പൊയി വാ..
ReplyDeleteഞാനുമുടനെ ഉണ്ട്..:)
മാസലാാാാാമാാാാാാാ
കമന്‍റടി
ReplyDeleteഓരോന്നും കൊള്ളാം.
വടവോസ്കി, പഴയ കാമുകി ഇല്ല.
കാമം അവളെ പുതുക്കി വെക്കുന്നു എപ്പോഴും.
ജസീല,അറിയിക്കാം കണ്ടുകിട്ടിയിട്ടുണ്ട് കുഫവൊത്ത ഒരുത്തിയെ, പറയാം ഇനിയൊരിക്കല്‍.. എന്ന് നീട്ടി വെക്കാതെ ഒന്നു വേഗം തൊട്ടു കാണിക്ക്.
ക്ലു എങ്കിലും തരൂ...
ബ്ലോഗിലെങ്ങാനും കുഫ്-വൊപ്പിച്ച് നില്‍ക്കുന്നുണ്ടോ
അവളെന്ന് ഒന്ന് നോക്കീങ്ങള് മനിസമ്മാരേ...
യേശു
ReplyDeleteശിഷ്യര്‍ക്ക്
തന്റെ
രക്തവും മാംസവും വിളമ്പിയ മാതിരി
നീയവള്‍ക്ക്
നിന്നെ വിളമ്പരുത്
ഞങ്ങള്‍ പിന്നെ
ലഹരിയില്ലാത്ത
കവിത കുടിക്കേണ്ടി വരും