മാറ്റം


മാറ്റണം
എന്ന വിചാരം വന്നതു മുതല്‍
കാറിനു
പഴക്കം വന്നു
കറക്കം കുറവ് ടയറുകള്‍ക്ക്
മുഖത്തു നിന്നഴിഞ്ഞു ഓമനത്തം
തിരക്ക്
വരിയൊപ്പിച്ചു നിര്‍ത്തിയ
സമശീര്‍ഷര്‍ക്കിടയില്‍
പാവമായി
പാവം

നിനക്കിനി
അധികം ആയുസ്സില്ലെന്ന്
ചുരുങ്ങി വന്നു
മുമ്പുണ്ടായിരുന്ന
രാഗദ്വേഷങ്ങളൊക്കെയും

കയറ്റി നിര്‍ത്താനുള്ള ഇടം നോക്കി
അലയുന്നേരം
ഒഴിവുകളൊക്കെയും
അതിനെ
അകറ്റാന്‍ തുടങ്ങി

ഉപേക്ഷിക്കപ്പെടും
എന്ന ഉറപ്പിലായാലും
ഉപയോഗിക്കപ്പെടുന്ന സമയത്തെ
സഹിക്കുന്ന
ഒരു ജീവിതം അതിനിപ്പോള്‍

അവളെ മാറ്റണം
എന്ന് പറയാറുള്ളവനും
അവള്‍ക്കും
ഇങ്ങനെത്തന്നെയാകുമോ ജീവിതം

15 comments:

 1. ഉപേക്ഷിക്കപ്പെടും
  എന്ന ഉറപ്പിലായാലും
  ഉപയോഗിക്കപ്പെടുന്ന സമയത്തെ
  സഹിക്കുന്ന
  ഒരു ജീവിതം അതിനിപ്പോള്‍


  കാറു മാറ്റണം
  എന്നും
  ഒരു പെണ്ണ് കൂടി കെട്ടണം
  എന്നും
  കൊതി പറയുന്ന രണ്ടു പേര്‍ക്ക്..

  ReplyDelete
 2. രണ്ടാളുകളെ ഒരു കയറില്‍ കെട്ടി മേയാന്‍ വിട്ടത് നന്നായി ഉമ്പാച്ചി.

  കവിത കൊള്ളാം
  -സുല്‍

  ReplyDelete
 3. ഉപയോഗിയ്ക്കുക-വലിച്ചെറിയുക മനോഭാവം ശീലമായാല്‍പ്പിന്നെ,
  ഇങ്ങിനെയൊക്കെത്തന്നെ.
  ചോദ്യം വളരെ പ്രസക്തം!

  ReplyDelete
 4. കുറെ ഉപയോഗിച്ചാല്‍ ഒന്ന്‌ വെട്ടിയിട്ടുനൊക്കുക. ചിലപ്പൊ ഒന്ന് പൊടിച്ചാലൊ.

  നന്മകള്‍

  ReplyDelete
 5. രണ്ടു വേണ്ടാതീനങ്ങളുടെ ചിത്രങ്ങള്‍ക്കിടയില്‍ പറഞ്ഞതിന് നല്ല മൂര്‍ച്ച...

  ReplyDelete
 6. പതിവു പോലെ കവിത കൊള്ളാം...


  പിന്നെ, “മാറ്റം”; അതൊരാവശ്യമാണുമ്പാച്ചീ..
  പലതിനും.. പലപ്പൊഴും..

  മാറ്റമില്ലെങ്കില്‍ പുതിയതിനെന്തു പ്രസക്തി???

  ഭാവുകങ്ങള്‍

  ReplyDelete
 7. നാദാ‍പുരത്തുകാരന്‍February 10, 2008

  കാറില്‍ കയറി നാടു മുഴുവന്‍ ചുറ്റി മുഴുവന്‍ കേടാക്കി ഭാണ്ടക്കെട്ടും വഛു പൊയിട്ടു ഇപ്പൊള്‍ തൊന്നുന്നത് ഇങനെ അല്ലെ....കാണാം...

  ReplyDelete
 8. നല്ല കവിത.

  വെറുതെ ഒരു ഓടോ:-
  നാട്ടിന്‍പുറത്തുനിന്ന് കേട്ട ഒരു കമന്റുണ്ട്.

  "ഞമ്മള ഓളേ..പഴേ അംബാസിഡര്‍ കാറാ.....പുടിച്ചോടത്തങ്ങട് നിക്കും.
  ഏതു കുയീമ്മല് ബീണാലും കുലങ്ങൂല്ല. ലേസം ബശം ചെരിഞ്ഞിക്ക്‌ണ്ന്ന് ബച്ചാലും
  ഞമ്മളു മാറ്റൂല്ല. ഈന്റെ ഒരു സൊഗം അന്റെ ബന്‍സുമ്മ കിട്ട്വ?"

  ReplyDelete
 9. പ്രവാസി നാദാപുരത്തുകരുടെ കൂടെ കൂടി അവരെ കുറിച്ചായൊ കവിത?ഈ കവി ഇനിയും വളരട്ടെ ഭാവുകങ്ങളോടെ....
  http://pravasinadapuram.blogspot.com/

  ReplyDelete
 10. കവിത നന്നായി...കേട്ടോ...

  ReplyDelete
 11. പുതുകവിത ഒന്നാം വാര്‍ഷികത്തോടനുബന്‍ധിച്ച് എഴുത്തുകാര്‍ക്കായി കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു.പ്രായപരിധി ഇല്ല.1001രൂപയും,ശില്പവും,പ്രശസ്തി പത്രവുമാണു അവാര്‍ഡ്.കവിത നാല്‍പ്പത്തിഅഞ്ച് വരിയില്‍ കൂടുവാന്‍ പാടില്ല.


  രചനകള്‍ മാര്‍ച്ച് 25 നു മുമ്പായി,നാസര്‍ കൂടാളി,പി.ഒ.വാരം,കണ്ണൂര്‍,670594.എന്ന വിലാസത്തിലോ,അല്ലെങ്കില്‍ nazarkoodali@gmail.com എന്ന ഇ-മെയിലിലോ അയക്കുക.
  കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക.
  മൊബൈല്‍:9349424503

  ReplyDelete
 12. Rafeek PatinharayilFebruary 29, 2008

  ഉംബാച്ചി കവിതകള്‍ ഈയിടെ കാണുന്നില്ലല്ലോ!!!!
  എന്താ മാഷേ കമ്മട്ടം കളവു പോയോ??????

  ReplyDelete
 13. ഉമ്പാച്ചിയിനി ബ്ലോഗ്‌ വായിക്കുമോ എന്തോ......എന്തായാലും വിവാഹ ആശംസകള്‍ ആദ്യമേ നേരുന്നു. ഈ ബ്ലോഗിലൂടെ ഒരു പക്ഷേ ആദ്യം ആശംസിക്കുന്നത്‌
  ഞാനായിരിക്കും അല്ലേ. ഞങ്ങളെ പോലുള്ളവര്‍ ഇപ്പോഴും തപ്പിക്കൊണ്ടിരിക്കുകയാ .ഒന്നും കുഫുവായി വരുന്നില്ലെന്നേ...........
  അപ്പോ ശരിയെന്നാ കല്യാണത്തിനു കാണാം. ക്ഷണം സ്വീകരിച്ചു.

  ReplyDelete
 14. Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the MP3 e MP4, I hope you enjoy. The address is http://mp3-mp4-brasil.blogspot.com. A hug.

  ReplyDelete