അനേകാഗ്രത


മാംസവും രക്തവുമുള്ള
മനുഷ്യ ബന്ധങ്ങളൊക്കെയും
നമ്പറുകളായി മാറുന്നല്ലോ
എന്നൊരാധിയിലകപ്പെട്ട ദിവസം

അക്കമിട്ട തടവുകാരന്
കുടുസ്സു മുറിയിലേക്കിറ്റുന്ന
വെളിച്ചത്തിനോടെന്ന പോലെ
അവന്
ദൈവത്തോട് കമ്പം തോന്നി

ജയിലെന്നാല്‍
അത്യാവശ്യമായതിലും കുറഞ്ഞ സ്ഥലവും
ആവശ്യമായതിലുമേറെ സമയവും മാത്രമല്ല
പേരിനു പകരം കുത്തിയ അക്കവുമാണെന്ന്
അവന്‍ അപ്പോള്‍ ബോധവാനായി

പരമോന്നത നീതി പീഠവും
ന്യായാധിപനുമായ
ദൈവത്തോട് കുറച്ചധികം സംസാരിക്കണം
എന്നൊരു ഉള്‍വിളി വന്നതങ്ങനെയാണ്

ദൈവത്തോട്
സംസാരിച്ചിരിക്കുന്നതിനിടെ
അവന്റെ കൈഫോണ്‍
അരികെ പതുങ്ങി നിന്ന ആരോ
കൈക്കലാക്കിയിരുന്നു

പ്രാര്‍ത്ഥിക്കുന്നവനേക്കാള്‍
എത്രയോ കൂടിയ ഏകാഗ്രത വേണം
മോഷ്ടിക്കുന്നവന് എപ്പോഴും

പ്രാര്‍ത്ഥനകള്‍
ആഗ്രഹിച്ചതൊന്നും കവര്‍ന്നെടുക്കാനാവാത്ത
പാഴ് ശ്രമങ്ങളായി തുടരുമ്പോള്‍
മോഷണം എത്ര ഫലവത്താണ് മിക്കപ്പോഴും

നിലവിലില്ലാത്ത ഫോണിലേക്ക്
എന്നെ വിളിക്കേണ്ട നേരമായെന്ന
പ്രണയിനിയുടെ
പാഴ്വിളി പോലെയാകും
ചില നേരം പ്രാര്‍ത്ഥനകള്‍

കടം വാങ്ങിയവനെ വിളിച്ച പോലെ
പരിധിക്ക് പുറത്തോ
സ്വിച്ച്ഡ് ഓഫ്ഫോ ആവും
മിക്കവാറും ദൈവ സന്നിധി

രോഗികള്‍ക്ക് മരുന്നു കൊടുക്കുന്ന
അതേ കൃത്യതയില്‍
അവളെഴുതിയ
കുഞ്ഞു കുഞ്ഞു പ്രേമക്കുറികളാല്‍
ദിവസവും രണ്ടു നേരം
ശുശ്രൂഷ ചെയ്യപ്പെട്ട അവന്‍
അഞ്ചു നേരമുള്ള
ദൈവത്തിന്റെ വിളി
അറിഞ്ഞിരുന്നു പോലുമില്ല അതു കൊണ്ട്.
00

ഇത് കവിതയല്ല. ഇതിലെ അവന്‍ മറ്റൊരാളുമല്ല. പോയ്പ്പോയത് സ്വന്തം ഫോണ്‍ തന്നെയാണ്. എന്റെ പ്രിയപ്പെട്ട ഫോണ്‍ നോക്കിയ 5310 എക്സ്പ്രസ്സ് മ്യൂസിക്ക്. കഴിഞ്ഞ ജനുവരിയില്‍ 850 ദിര്‍ഹമിനു വാങ്ങിയത്. ദേരയിലെ ഗ്ലാസ്സ് മസ്ജിദില്‍, തൊട്ടപ്പുറം പ്രാര്‍ത്ഥിക്കാനെന്ന പോലെ നിന്നിരുന്ന ആരോ ഒരാള്‍ അതും കൊണ്ട് കടന്നു കളയുകയായിരുന്നു. വിചാരിക്കുമ്പോള്‍ കരച്ചില്‍ വരുന്നത് സൌഹൃദങ്ങളുടേയും സഹവാസങ്ങളുടേയും അക്കബന്ധങ്ങളൊക്കെ കൈവിട്ടു പോയതോര്‍ക്കുമ്പോഴാണ്. വീണ്ടെടുപ്പില്ലാത്തവയുമുണ്ട് ആ കൂട്ടത്തില്‍. എന്നേക്കുമായി കൈവിട്ട ചങ്ങാത്തങ്ങള്‍. കാത്തു വച്ച ചെറു ലിഖിതങ്ങള്‍ കുറെ. കേട്ടാല്‍ കൊതി തീരാത്ത പ്രിയ ഗാനങ്ങള്‍ വേറെ. നടപ്പുകളുടേയും ദുര്‍നടപ്പുകളുടേയും അവശിഷ്ടങ്ങളായുള്ള സൂക്ഷിപ്പുകള്‍ ഏറെ.
നഷ്ടങ്ങളുടെ നഷ്ടം വിവാഹ നിശ്ചയത്തിനും വിവാഹത്തിനുമിടയിലുള്ള കുറഞ്ഞ ദിനങ്ങളുടെ, ഹൃസ്വതയുടെ ദൈര്‍ഘ്യം വെട്ടിക്കുറക്കാന്‍ എന്റെ പ്രണയിനി എഴുതിയ കുഞ്ഞു കുഞ്ഞു ലിഖിതങ്ങളുടെ നഷ്ടമാണ്. പ്രണയക്കടുപ്പത്തില്‍ ആയിരുന്നു ഞങ്ങളപ്പോള്‍. പരസ്പരം കൂട്ടിയിടിച്ച് തകരാനുള്ള വെമ്പലോടെ ഭ്രമണ പഥങ്ങളില്‍ നിന്ന് പിണങ്ങിയ രണ്ടു ഗ്രഹങ്ങളുടെ വേഗവും പിണ്ഠവുമാകുമല്ലോ അക്കാലം ഏതു പ്രണയികള്‍ക്കും. ഈ വിരഹത്തിലാവട്ടെ അവളുടെ നേരം കൂട്ടിയുള്ള സ്നേഹ ശുശ്രൂഷകള്‍ എനിക്കായി സ്വീകരിച്ചിരുന്നതും ആ ഫോണായിരുന്നു. imei കോഡ് ഉപയോഗിച്ച് ആ ഫോണിനു പിന്നാലെ പോകാമെന്ന് കേള്‍ക്കുന്നു. 358976018271477 ആണ് ആ നമ്പറ്. അതിനൊന്നും നില്‍ക്കണ്ട, നിനക്കേതായാലും പോയി, അതെടുത്തവനെങ്കിലും ഉപകാരത്തിനെത്തിക്കോട്ടെ എന്ന് പറയുന്നു ഉള്ളിലെ മാന്യന്‍. അപ്പോഴും ചില ജീവിത രംഗങ്ങള്‍ ഓര്‍മ്മയിലെത്തുമ്പോള്‍ അവിടെ സന്നിഹിതരും അതോടെ എനിക്ക് സുഹൃത്തുക്കളുമായി മാറിയ ചില മുഖങ്ങളെ ഇനി തിരിച്ചു പിടിക്കാന്‍ ഒരു വഴിയുമില്ലെന്ന ദുഖം മനസ്സില്‍ മൂടിക്കെട്ടി പെയ്യാതെ നില്‍ക്കുന്നു. അവരുടെ അസാന്നിധ്യം പകരുന്ന വേദന... ജീവിതത്തിന്റെ ഒരടര് ഡിലീറ്റ് ചെയ്യപ്പെട്ട പോലെ...

31 comments:

 1. നല്ല പോസ്റ്റ്,
  ഇതു പോലിനിയുമെഴുതട്ടെ ഉമ്പാച്ചി
  എന്ന് ആശംസിക്കല്ലേ,
  എനിക്കിനിയും പ്രിയപ്പെട്ട വല്ലതും
  നഷ്ടപ്പെടുമോ എന്ന പേടിയില്‍
  നിങ്ങളുടെ ഉമ്പാച്ചി,
  കുറെ കാലത്തിനു ശേഷം.

  പ്രിയരേ, നിങ്ങളുടെ ഫോണ്‍ നമ്പര്‍ മെയില്‍ ചെയ്യണേ,
  umbachy@gmail.com
  ഡൂപ്ലികേറ്റ് സിം കിട്ടി,
  ഫോണും പുതിയത് വാങ്ങുന്നുണ്ട് വേഗം.

  ReplyDelete
 2. കമന്റ് ആ ലാസ്റ്റ് വരിക്കു മാത്രം

  അങ്ങനെ അവന് ഉപകരിക്കണ്ട.താങ്കള്‍ ഇക്കാര്യത്തില്‍ മാന്യനും ആവണ്ട. കളഞ്ഞു പോയതല്ല എന്ന് ഉറപ്പാണെങ്കില്‍, ഒന്നു വിളിച്ചു നോക്കി തിരിച്ചെടുക്കാന്‍ നോക്കിയിട്ട് നടന്നില്ലെന്കില്‍ ബ്ലോക്കുക. കാരണം അതില്‍ തനിക്കുള്ള ആ കോണ്ടാക്റ്റ് details മിസ് യൂസ് ചെയ്യപ്പെടില്ല എന്നുറപ്പുണ്ടോ ? . (ഫോണ്‍ നമ്പര്‍ ഇപ്പഴും ആക്റ്റീവ് ആണോ?)

  ReplyDelete
 3. അതൊരു കവിതയോ പോസ്‌റ്റോ ആകുമെന്ന്‌ ഞങ്ങള്‍ വെറുതെ പറഞ്ഞിരുന്നു.
  പുതിയ മൊബൈല്‍ വാങ്ങുമ്പോള്‍, മോഷണം തടയാനുള്ള കുന്ത്രാണ്ടങ്ങള്‍ ഉള്ളത്‌ വാങ്ങാന്‍ ശ്രമിക്കുക എന്ന ഒരു കുഞ്ഞ്‌ ഉപദേശം.

  ReplyDelete
 4. നിലവിലില്ലാത്ത ഫോണിലേക്ക്
  എന്നെ വിളിക്കേണ്ട നേരമായെന്ന
  പ്രണയിനിയുടെ
  പാഴ്വിളി പോലെയാകും
  ചില നേരം പ്രാര്‍ത്ഥനകള്‍....ഗ്രേറ്റ്


  പുതിയ ഫോൺ വാങ്ങിയെങ്കിൽ അതും കളഞ്ഞുപോട്ടെ ;)

  ReplyDelete
 5. നല്ല പോസ്റ്റ്,
  ഇതു പോലിനിയുമെഴുതട്ടെ ഉമ്പാച്ചി
  എന്ന് ആശംസിക്കല്ലേ,  ഇവിടെ ആദ്യമെത്തുന്ന എനിക്ക്‌ ഉമ്പാച്ചിയുടെ വിലക്ക്‌ ബാധകമല്ല. അതുകൊണ്ട്‌... ആശംസിക്കുന്നു

  ReplyDelete
 6. This post is being listed please categorize this post
  www.keralainside.net

  ReplyDelete
 7. ഉമ്പാച്ചിയേ
  ഒരു ഫോണ്‍ കളവ് പോയാല്‍ ഇങ്ങനെയൊരു കവിത വരുമെങ്കില്‍ അതു കളഞ്ഞുപോകുന്നത് തന്നെയാ നല്ലത്.

  (എനിക്കതു പറയാം ഇതു പറയാം എന്നൊന്നും പറയല്ലേ...)

  -സുല്‍

  ReplyDelete
 8. ഒരേടല്ലേ ഡിലീറ്റിയുള്ളൂ ഉമ്പാച്ചീ...
  പോട്ടെ.. സമാധാനിക്ക്‌. ചിലപ്പൊ ചില പുതിയ ഏടുകൾ പൂർത്തിയാക്കാനായിരിക്കും.

  ReplyDelete
 9. വിവാഹ നിശ്ചയത്തിനും വിവാഹത്തിനുമിടയിലുള്ള കുറഞ്ഞ ദിനങ്ങളുടെ, ഹൃസ്വതയുടെ ദൈര്‍ഘ്യം വെട്ടിക്കുറക്കാന്‍ എന്റെ പ്രണയിനി എഴുതിയ കുഞ്ഞു കുഞ്ഞു ലിഖിതങ്ങളുടെ നഷ്ടമാണ്. പ്രണയക്കടുപ്പത്തില്‍ ആയിരുന്നു ഞങ്ങളപ്പോള്‍. പരസ്പരം കൂട്ടിയിടിച്ച് തകരാനുള്ള വെമ്പലോടെ ഭ്രമണ പഥങ്ങളില്‍ നിന്ന് പിണങ്ങിയ രണ്ടു ഗ്രഹങ്ങളുടെ വേഗവും പിണ്ഠവുമാകുമല്ലോ അക്കാലം ഏതു പ്രണയികള്‍ക്കും. ഈ വിരഹത്തിലാവട്ടെ അവളുടെ നേരം കൂട്ടിയുള്ള സ്നേഹ ശുശ്രൂഷകള്‍ എനിക്കായി സ്വീകരിച്ചിരുന്നതും ആ ഫോണായിരുന്നു.കവിതയേക്കാള്‍ ഇതില്‍ നിന്ന്‌ മനസിലാകുന്നുണ്ട്‌ താങ്കള്‍ക്ക്‌ ആ ഫോണുമായിട്ടുള്ള ആത്മ ബന്ധം

  ReplyDelete
 10. കഷ്ടകാലത്തില്‍ എഴുതിയ നല്ല കവിത..
  ഏതായാലും കള്ളന്റെ പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടി.
  ഉംമ്പാച്ചി എന്തായിരുന്നു പ്രാര്‍ത്ഥിച്ചത്??

  ReplyDelete
 11. This comment has been removed by the author.

  ReplyDelete
 12. നഷ്ടപ്പെടുമ്പോഴും കവി കാര്യങ്ങളെ ഇങ്ങിനെയാവാം കാണുന്നത്‌.
  കവിതക്ക്‌ പുറത്തും എല്ലാ വരികളിലും എന്തോ ഒരു മിതത്വം, കവിത്വം.
  സത്യമിതാണ്‌ അത്‌ പറയാതിരിക്കുന്നതെങ്ങിനെ, അവനവന്‍ നമ്പര്‍ പറയാനാഗ്രഹിക്കാത്തവര്‍, മറ്റൊരു നമ്പറല്ലാതെ അതങ്ങിനെയങ്ങ്‌ പറയട്ടെ, :)

  (തല്ലല്ലേ റഫീഖേ ഇതു ഞാനാ,....)

  ReplyDelete
 13. മുഹമ്മദ്October 30, 2008

  പാഴ്വിളി മിസ്സ് കോളിന്‍റെ മൊഴിമാറ്റമാണോ?
  മിസ്സ് കോളിന് മിസ്സിന്‍റെ കോള്‍
  എന്നുമാവാമല്ലേ അര്‍ത്ഥം.
  പ്രേമപ്പൂതികളുടെ മണികിലുക്കം മിസ്സ് കാളിലുണ്ട്,
  പാഴ്വിളിയിലില്ല എന്ന് തോന്നുന്നു.
  നല്ല പോസ്റ്റ് എന്ന് പറയുന്നില്ല.

  ReplyDelete
 14. വിഷമിക്കാതെ ഉമ്പാച്ചി, പുതിയൊരെണ്ണം വാങ്ങി എല്ലാം പഴയതുപോലെ ആക്കാന്‍ ശ്രമിക്കാം.

  ഈ ‘കവിത’യ്ക്ക് 890-ന്റെ എത്രയിരട്ടി വിലവരുമെന്ന് ഞാനൊന്ന്‌ കൂട്ടിനോക്കട്ടെ.
  ചില നഷ്ടങ്ങള്‍ ചില നേട്ടങ്ങള്‍ ഉണ്ടാക്കിത്തരും.

  ReplyDelete
 15. മൊബൈല് മാഫിയയും ബ്ലോഗ്ഗ൪മാരും തമ്മിലുള്ള അവിഹിത ബന്ധ്ം കണ്ട്പിട്ക്കണ്ം

  ReplyDelete
 16. Ninakku niskarathil ithrayum concentrationoooooooo albudam thanne!!! Dukha ariikendidathu albudamarichathil ennodu pinangillallo?

  ReplyDelete
 17. ask any mother tha pain of a delivery,, and we realise the enormouse pain that led to this buetiful and excellent lines..as they say think for solice of those suffered the most.. a split second was enough for a neatly-dressed thief in a rajdhani train to snatch the laptop of a frind Suresh, a sociology lecture in Jammu. ..he lost his PhD works, many documents, collections, soft books, articles...and all personal things..
  anyway those lines i liked the most
  bye

  ReplyDelete
 18. ഉമ്പാച്ചീടെ കവിതകളെക്കാള്‍ നല്ലത് എസ്സേയ്സ് ആണ്. എഴുതുന്നത് വരികള്‍ മുറിച്ച് എഴുതാതെ പ്രോസ് എഴുതും പോലെ എഴുതുമ്പോഴാണു ഉമ്പാച്ചീടെ വരികള്‍ ആസ്വാദ്യകരമാകുന്നതും കവിതയാകുന്നതും. മുകളിലെഴുതിയ കവിതയേക്കള്‍ കവിതയുള്ളത് തഴെയുള്ള പ്രസ്താവനയിലാണ്.

  ReplyDelete
 19. ദൈവം തന്നത്‌ ദൈവമെടുത്തു

  ReplyDelete
 20. ഒരു ഫോണല്ല, കളഞ്ഞു പോയതിനെയൊക്കെയും കവിതയാക്കെന്റെ ഉമ്പാച്ചി,,,

  ReplyDelete
 21. തരികിടക്കാരും കള്ളന്മാരും പശ്ചാത്താപത്തിനുവേണ്ടി പള്ളികളില്‍ പോകുന്ന കാലമാണ്‌. അതിനിടയില്‍ കിട്ടിയത് അടിച്ചെടുത്ത് മുങ്ങിയതാവാം. സുഹൃത്ത് വിഷമിക്കാതെ, ഇന്‍ഷാഅള്ളാ, പരലോകത്ത് ദൈവസന്നിധിയില്‍ എല്ലാരും ഒരുമിച്ച് കൂട്ടപ്പെടുമ്പോള്‍ ഈ മോഷ്ടാവും വരും ആ നോക്കിയ മൊബൈല്‍ കൈയ്യിലുണ്ടാവും. അന്ന് ദൈവം ഇടപെട്ട് അത് താങ്കള്‍ക്ക് തിരികെത്തരും ഉറപ്പ്. എല്ലാം വിധിനിര്‍ണയവും വിചാരണയും അവിടെവെച്ചാണല്ലോ. സമാധാനിക്കൂ...

  ReplyDelete
 22. ഉമ്പാച്ചിക്ക,

  ഒരു പുതുമുഖമാണ് വന്നിട്ട് കുറച്ചു ദിവസങ്ങളെ ആയുള്ളൂ . നാട്ടുകാരാണ് നമ്മള്‍.ഇന്നാണ് ഉമ്പാച്ചിക്കയെ കണ്ടത്.എല്ലാം വായിക്കാന്‍ പറ്റില്ല ഒന്നോടിച്ചു നോക്കി. കണ്ണില്‍ ഫംഗസ്സ് ബാധ ഡോക്ട ര്‍ . സുമാ ഉണ്ണികൃഷ്ണന്‍ കണ്ണിന് റെസ്റ്റ് കൊടുക്കാന്‍ പറഞ്ഞു 10 ദിവസം . കം മ്പ്യുട്ടര്‍ തുരക്കുന്നോ എന്ന് നോക്കന്‍ ഭാര്യ കാവലിരിക്കുന്നു കണ്ണു വെട്ടിച്ച് കേറിയതാ അപ്പൊ, 10 ദിവസം കഴിഞ്ഞ് വിശദമായി................

  ReplyDelete
 23. കള്ളന് നന്ദി

  ReplyDelete
 24. ഉമ്പാച്ചിയുടെ കവിത ആദ്യമായാ വായിക്കുന്നത്. കവിത ഇഷ്ടമായി. പക്ഷെ ഇനി ഇങ്ങിനൊരെണ്ണം എഴുതാൻ അവസരമുണ്ടാകല്ലേ എന്നു തന്നെ പ്രാർത്ഥിക്കുന്നു. ഒരു ഫോണിനേക്കാൾ ഒരുപാടൊരുപാട് വിലമതിക്കുന്ന എന്തൊക്കെയോ ആണ് നഷ്ടപ്പെട്ടത്.

  പക്ഷെ ഇനിയും പ്രതീക്ഷിക്കുന്നു [തീരാനഷ്ടങ്ങളിൽ നിന്നുടലെടുക്കാത്ത] ഒരുപാട് നല്ല കവിതകൾ

  ReplyDelete
 25. ഫോണ്‍ പോയതുകൊണ്ട് കവിത വന്നു എന്ന് ഞങ്ങള്ക്ക് പറയാം..അപ്പോഴും പോയ നഷ്ടം വലുത് തന്നെ എന്ന് ഉമ്പാച്ചിക്ക് തോന്നുന്നില്ലേ..
  വിഷമം ഉണ്ട് ട്ടോ.

  ReplyDelete
 26. പ്രാറ്ത്ഥനയുടെയും മോഷണത്തിന്റെയും ഏകാഗ്രതയെ താരത‌മ്യം ചെയ്തത് വളരെ ഇഷ്ടായി...!
  good ! :-)

  ReplyDelete
 27. ശ്രുതസോമ,
  പ്രാര്‍ത്ഥനയുടേയും മോഷണത്തിന്‍റേയും ഏകാഗ്രതകളെ കണ്ടത് താങ്കള്‍ മാത്രം.
  എല്ലാവരും ഫോണിന്‍റെ കാര്യത്തിലേക്ക് പോയി,
  കവിത ആരും ശ്രദ്ധിക്കില്ല എന്ന് ആദ്യമേ ശങ്കിച്ചിരുന്നതാ,
  കമന്‍റിനു നന്ദി.

  ReplyDelete
 28. sambavichathellam nallathinu
  kkunnathum kkanirikkunnathum

  potteda mone,

  ReplyDelete
 29. ALHAMDHULILLAH ALA KULLI HAL

  ReplyDelete
 30. saaheb ,any chaance for a Javab E Shikva....

  ReplyDelete