നീയെന്തെങ്കിലും അറിയുമോ
ഞാനൊന്നുമറിയുന്നില്ല
അതു കൊണ്ടാണ് ചോദിക്കുന്നത്
നീ വല്ലതും അറിയുമോ
അല്ല എല്ലാം എന്നോടും ഒളിക്കുകയാണോ
അന്നും
മരിക്കാനെനിക്ക് ഭയമായിരുന്നു
ഇന്നുമതേ ഭയമാണ്
തക്കാളിക്കു വിലകുറഞ്ഞതിനെ പറ്റി
കേട്ടു കൊണ്ടു നില്‍ക്കേ
പച്ചക്കറി വില്‍പ്പനക്കാരനൊപ്പം
ചോന്ന മുളകിനു
ഡിമാന്‍റ് കൂടിയതിന്
അവിശ്വാസത്തില്‍ പെട്ട
പ്രധാന മന്ത്രി
ടണ്‍ കണക്കിനു മുളകു കത്തിച്ച്
പൂജ ചെയ്തതാ കാരണം
പഞ്ചാരയുടെ വില
പിടിച്ചു നിര്‍ത്തുന്നത് രാഷ്ട്രപതിയാ
കരിമ്പിന്‍ പാടങ്ങളും ഫാക്റ്ററികളും
അവര്‍ക്കുള്ളതല്ലേന്ന്
വിവരം വച്ചു വരുമ്പോള്‍
പലചരക്കു കടയിലെ
വന്‍ ചാക്കുകള്‍ക്കിടയില്‍
ചിന്ന ഭിന്നമായി
തീപ്പെട്ട്
വീട്ടില്‍ കിടന്ന്
മരണത്തിലെങ്കിലും
സ്വസ്ഥത വേണമെന്നെനിക്കുണ്ട്
അതു കൊണ്ടാണ്
വീണ്ടും വീണ്ടും ചോദിക്കുന്നത്
നീ വല്ലതും അറിയുമോ..
ഒരു പരീക്ഷണം
ReplyDeleteഏയ്...എനിക്ക് ഒന്നും അറിയില്ല....
ReplyDeleteഅറിയാന്‍ പറ്റിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു, അല്ലെ?
ReplyDeleteനന്നായിരിക്കുന്നു...
ReplyDeleteആ ഫോട്ടോ ക്ലിയര്‍ അല്ല. പരീക്ഷണവും (അതുകൊണ്ട്?) മനസ്സിലായില്ല!
ReplyDeleteThis comment has been removed by the author.
ReplyDeleteIts very Nice
ReplyDeleteകവിതകളില്‍ ഇത്രയും രാഷ്ട്രീയം ആകാമോ ? :)
ReplyDeleteഹര്‍ത്താലുകളുടെ കണക്കെടുക്കുന്ന കള്‍ലുകുടിയന്മാരുടെ കാലമാണിത്.
“നീ വല്ലതും അറിയുമോ”
നീ ഇങ്ങനെ ആയിരുന്നില്ലല്ലോ ഉമ്പാച്ചീ.
ReplyDeleteഎവിടെ ആ തീക്കുടുക്കകള്‍???
sathyam!!!! Njan Onnum Ariyilla!!!
ReplyDeleteWhat is this life if, full of care,
ReplyDeleteWe have no time to stand and stare?
No time to stand beneath the boughs
And stare as long as sheep and cows.
No time to see, when woods we pass,
Where squirrels hide their nuts in grass.
No time to see, in broad daylight,
Streams full of stars, like skies at night.
No time to turn at Beauty's glance,
And watch her feet, how they can dance.
No time to wait till her mouth can
Enrich that smile her eyes began.
A poor life this, if full of care,
We have no time to stand and stare.
bye ur ajmeeee
അധികം പേരും പൊതുവെ ബ്ലോഗുകളുമായി ഇടപഴകുന്നത് സ്വയം ആവിഷ്‌കരിക്കാനുള്ള ഒരവസരമായിട്ടാണ്. കവിതയോ കഥയോ ഹാസ്യമോ, അനുഭവക്കുറിപ്പുകളോ എന്തുമാവാം അത്. മറ്റു ചിലര്‍ സാമുഹികമായ കാഴ്‌ചപ്പാടുകള്‍ അവതരിപ്പിക്കാനും ഇടപെടാനും ഇവിടം ഉപയോഗപ്പെടുത്തുന്നു. മുന്നാമതു ചിലര്‍ വാര്‍ത്തകള്‍ അടക്കം അറിയാവുന്ന അറിവിനെ അന്യനു പകര്‍ന്നുകൊടുക്കുന്നു. മലയാളം ബ്ലോഗുകള്‍ ബാല്യദശയിലൂടെ കടന്നുപോവുന്നതു കൊണ്ടാവാം അത്രക്കധികം ആഴമോ, ഗൗരവമോ, അന്വേഷണാത്മകതയോ വാര്‍ത്തകളിലെ ഇടപെടലുകളോ ഇവിടെ പരിമിതമാണ്.
ReplyDelete