ഇമ


ഈ ലോല ചര്‍മ്മങ്ങള്‍
തമ്മിലൊന്നു തൊട്ടാല്‍ മതി
സൂര്യന്‍ കെട്ടു പോകും

ഏതു നേരവും
നിസ്സാരമായി തുറക്കുന്നവ
ഒരിക്കലെന്നേക്കുമടയുമെന്ന
സൂചന തരുന്നതിനോ മുഖം
കണ്ണുകളെ
ഈ ചെപ്പില്‍ ഉപ്പു നീരിട്ടു വച്ചത്.

12 comments:

  1. വ്ഈ ചെപ്പില്‍
    ഉപ്പു നീരിട്ടു വച്ചത്

    ReplyDelete
  2. സൂര്യന്‍ കെട്ടു പോകും.
    പക്ഷെ ആ ചര്‍മ്മങ്ങള്‍ തുറന്നു കണ്ട കാഴ്ചകളൊന്നും ഒരിക്കലും കെട്ടുപോകുന്നുമില്ല.

    ക്യാമറാഷട്ടര്‍ പോലെ ഓരോന്നായി ഉള്ളിലേക്ക് കടത്തിവിട്ട് മെമ്മറികാര്‍ഡിലേക്ക് വരച്ചുവയ്ക്കുന്നു.
    നാശം.

    ReplyDelete
  3. ആര്‍ക്കറിയാമുമ്പാച്ചീ, എന്തിനാണിങ്ങനെ ഉപ്പ് നീരിട്ടു വെച്ചതെന്ന്.

    ReplyDelete
  4. കണ്ടുപിടിത്തം കൊള്ളാമല്ലോ.

    ReplyDelete
  5. ഞാന്‍ കണ്ണ്‌ തുറന്നില്ലെങ്കില്‍ സൂര്യന്‍ ഉദിക്കുന്നേയില്ല. എവിടെയും ഒന്നും സംഭവിക്കുന്നുമില്ല. നല്ല കവിത. പഴമ്പാട്ടുകാരന്‍.

    ReplyDelete
  6. ....നന്നായിരിക്കുന്നു.....

    ReplyDelete
  7. വളരെ നല്ല കവിത...
    ആശംസകള്‍...*

    ReplyDelete
  8. നിന്‍റെ കവിത്വം മികവുറ്റതെന്നു പറയുന്നുണ്ട് ഈ കവിത.
    സൂര്യന്‍ അസ്തമിച്ചാലും, ഒരിക്കല്‍ തുറന്നിരുന്നു എന്നതിന്‌ ചില തെളിവുകള്‍ നീ ശേഷിപ്പിക്കുന്നുണ്ട്.
    ആശംസകള്‍....

    ReplyDelete