റൂഹ്

(ഉമ്മയെ പറ്റി 
മലക്കുൽ മൗത്ത് അസ്റാഈല്‍ പറഞ്ഞത്)

'ഒറ്റ വലിക്കു
നിറുത്താനാവില്ല
അവളുടെ നടത്തം.
പുലർച്ചക്ക്
സുജൂദിനു കുനിയുന്നേരം
മൂക്കുകുത്തിയാണു വീഴുക,

വെളുപ്പിനു
അകിടിന്റെ ചുവട്ടില്‍
പാലിന്റെ വെളുപ്പകും
ചിന്തിപ്പോകുന്നത്,

അടുക്കളയില്‍
ചിരാപ്പൂവിലോ
തീക്കൊള്ളിയിലോ
ചെന്നു വീണെന്നു വരും,

മീന്‍ കൂവലിനുള്ള
പാച്ചിലിനിടയില്‍
ചെരിപ്പിന്റെ വാറാകും
പൊട്ടിപ്പോകുന്നത്,

ഉമ്മറത്ത്
മുറത്തില്‍ നിന്ന്
തൂവിപ്പോകുന്നത്
മല്ലിയും മഞ്ഞളുമായിരിക്കും,

ഇത്ര കാലമായിട്ടും
എനിക്കൊതുക്കനാവുന്നില്ല
ഒരു പിടിത്തത്തിൽ,
ഇതൊന്നു പറയാന്‍
നിന്നു തരുന്നില്ല
ഒഴിഞ്ഞു കിട്ടുന്നുമില്ല'.

4 comments:

  1. റഫീഖ്, നന്നായി.
    ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. my dear

    such a nice lines......

    do ur masterpiece as soon as in ur golden time as basheer said

    ReplyDelete
  3. AnonymousJune 18, 2007

    its still great

    ReplyDelete
  4. ഇന്ധസമൃതമായ
    വേഗം പോലെ "ഉമ്മ "എന്ന രണ്ടക്ഷരങ്ങൾ. ദൈനന്തിന കർമ്മ വിഹാരത്തിലേയക്ക് സുബ്ഹി തൊട്ടുണരുന്നു ഉമ്മയെന്ന പ്രഹേളിക.

    ഇവിടെ ദൈവം കല്പിച്ചു കെട്ടിയ തന്റെ കൃത്യനിർവ്വഹണത്തിൽ ഉമ്മയെന്ന സമസ്യയെ പിടിച്ചു
    കെട്ടാനാവാത്ത നിസ്സഹായതയല്ല കവി വരച്ചു കാട്ടുന്നത്. ഉമ്മയ്ക്ക് പകരം വെയ്ക്കാൻ ഉമ്മയല്ലാതെ മറ്റാരെയും കണ്ടെത്താനാവാത്ത ആലങ്കാരിക പ്രതിഷ്ടയാവുകയാണ് ബിംബങ്ങളും,കല്പനകളും

    ഉമ്മയെ പറ്റി അസ്രാഈൽ പറയുമ്പോൾ.ഒരിടത്ത് ഇങ്ങനെയാകുന്നു "അകിടിൻ ചുവട്ടിൽ ചിന്തിപ്പോകുന്നത് പാലിന്റെ വെളുപ്പാകും " ഉമ്മയുടെ ഹൃദയ വെളുപ്പിനെ പറയാൻ ഇതിലും നല്ല ഭാഷ മറ്റേതുണ്ട്!
    എത്ര തന്നെ കാടിന്യമേറിയ ഊസ്വരതയിലും തന്റെ ഇലകളിലേയ്ക്ക് ആഴ്ന്നിറങ്ങി വെള്ളമെത്തിക്കുന്ന നാരായ വേരിന്റെ അതിജീവന മാജിക്കുണ്ട് റഫീഖിന്റെ കവിതയിൽ. സാഹിത്യത്തിന്റെ വരേണ്യ ഭാഷകളില്ലാതെ സമർത്തിക്കുകയാണ് ഉമ്മയെ ഇവിടെ.

    ദൈവം തനിക്കു പോലും പറഞ്ഞു തരാത്ത മരണത്തിന്റെ നൈമിഷിക
    ദൂരത്തെ ഏതോ കർമ്മത്തിനിടയ്ക്കുളള ചെറിയ ഇടവേളയെ അവിടെവിടെയോ മരണത്തിലേയ്ക്ക് തെന്നിപ്പോയേ ക്കാവുന്ന ഉമ്മയുടെ ജീവിതം
    തെരഞ്ഞു ചെരിപ്പ് വാറോളം നടന്നു ചെല്ലുമ്പോൾ അസ്രാഈൽ എന്നത് ആത്മാവിനെ തന്നിലേയ്ക്കു മടക്കിയെടുക്കുന്നതിന്നു ദൈവം ഉപയോഗിക്കുന്ന കേവല മധ്യമമായി
    പ്രതീകവൽക്കരിക്കപ്പെടുകയും നിരവതി അടരുകളുള്ള ഒരു ക്രിസ്റ്റലാക്കുകയും ചെയ്യുന്നു തന്റെ വാങ്മയത്തെ.

    മാത്രവുമല്ല റൂഹ് ,അസ്രാഈൽ , ഉമ്മ തുടങ്ങിയ പ്രയോഗങ്ങൾ കൊണ്ട് എഴുത്തിനെ ഇസ്ലാമികവല്ക്കരിക്കുന്നതിലൂടെ ദൈവം മറഞ്ഞ കാര്യങ്ങൾ കണിയാനോ, കൈനോട്ടക്കാരനോ,മറ്റു ആൾദൈവ
    അബദ്ധ ജടിലരൂപങ്ങൾക്കോ പണയപ്പെടുത്തിയിട്ടില്ല എന്ന് കൂടി ദൈവത്തിന്റെ ഉത്തരവിനെ ക്ഷമാപൂർവ്വം കാത്തു നിൽക്കുന്ന അസ്രാഈലിലൂടെ കവി നമ്മളേ ഉത്ഭോതിപ്പിക്കുക കൂടി ചെയ്യുമ്പോൾ ഉർവ്വരമായ സംഗീതവും ,ഉണർത്തു പാട്ടുമാകുന്നു കവിത ഇവിടെ.

    ReplyDelete