ഇന്‍റര്‍ ലോക്ക് കട്ട

ഓലപ്പുര
പൊളിച്ച്
വാര്‍പ്പിട്ടതറിയാതെ
ഇറയത്തു
കളിക്കാനായി
ആകാശത്തു നിന്നും
മുറ്റത്തേക്കു പോന്ന
ഒരു മഴത്തുള്ളിയാണു
ഞാന്‍.,

ഇന്റർ ലോക്ക്
കട്ടകളില്‍ വീണു
തൊലിയുരഞ്ഞു
പൊട്ടും മുമ്പേ
ഏതു പഴയ
കളിച്ചങ്ങാതിയാണെന്നെ
ഒന്നു കൈ പിടിച്ചു
തിരികെ
കൊണ്ടു പോകുക..?

2 comments:

  1. ആ മഴത്തുള്ളിയെ പോറലേല്‍ക്കാതെ മനസ്സെന്ന താമരക്കുമ്പിളിലേറ്റുവാങ്ങാന്‍ കളിച്ചങ്ങാതിമാരെ കാത്തിരിക്കരുത്! -അവര്‍ ഇന്നലെകളിലേക്കു മടങ്ങാറില്ല!

    ReplyDelete
  2. ഉമ്പാച്ചീ, ഇവിടെ മുതല്‍ ഞാന്‍ നിങ്ങളെ വായിച്ചു തുടങ്ങുന്നു.

    ReplyDelete