മാന്യദേഹം

അദ്ദേഹം ഇന്നലെ
എന്നോടും സംസാരിച്ചു.
പാതവക്കിലെ പൂത്തുനിന്ന
വിളക്കു മരച്ചോട്ടില്‍ ഞങ്ങള്‍ കണ്ടുമുട്ടി.

പുഴുവിന് അതിന്‍റെ വഴി ധാരാളം,
ഉറുമ്പ് അതിന്‍റെ വഴി വരിയിട്ടെഴുതും
നീ നിന്‍റെ വഴി, നിന്‍റെ വരി
?
ഉത്തരം മുട്ടി
നോട്ടം ദൂരേക്കു നീട്ടി
നില്‍ക്കുന്നേരം
....................
....................
അകലെ നിന്ന്
വെളിച്ചത്തിന്‍റെ
രണ്ടു കണ്ണുള്ള ഒരിരുട്ടിനെ
റോഡ് വലിച്ചു കൊണ്ട് വന്നു,
ഞാന്‍ നോക്കി നില്‍ക്കേ
ആ കള്ളവണ്ടിയില്‍
കയറി
അപ്രത്യക്ഷനായി അദ്ദേഹം.

3 comments:

  1. മാന്യ
    വായനക്കാരേ
    മുന്‍ കൂര്‍
    ക്ഷമ

    ReplyDelete
  2. പ്രിയ ഉംബാച്ചി,
    ക്ഷമ കൈപ്പറ്റി.. സന്തോഷം.
    കറുത്ത രോഡിലൂടെ രാത്രി വാഹനം കടന്നുപോയതാണോ ? അതോ രാത്രി ബസ്സില്‍ കയറി സ്ഥലം വിട്ടതാണോ ??
    ക്ഷേമാശംസകള്‍!!

    ReplyDelete
  3. AnonymousJuly 26, 2007

    amazing....

    veLichchatthinte thurukannukaLuLLa iruTTine ROD valicchukoNtuvarunnath...

    ee word very eduthujkalayumo :((
    this is the 5th time :-ss

    Manu

    ReplyDelete