2008

രണ്ടും രണ്ടു പൂജ്യവും എട്ടുമൊരു വരിയില്‍
വേറെ നിറമുള്ള നൂലിനാല്‍ തുന്നിയൊരു
ടീ ഷര്‍ട്ടുണ്ട്
പോയ വര്‍ഷം ഇടക്കിടെയിട്ടത്

അലക്കുമ്പോഴോരോ വട്ടവും
രണ്ടായിരത്തെട്ടിന്‍റെ
നൂലോരോന്ന് പിഞ്ഞിപ്പോയി

കടല്‍ ജലം വാറ്റിയ
കുളിനീരു പിടിക്കാതെ
മുടി കൊഴിഞ്ഞു തല മൊട്ടയാകുന്നതു പോലെ

ദൈന്യം
തളിരിട്ടു
കണ്ണുകള്‍ നിറം കെടുന്നതു പോലെ

ചോര പെയ്തു പെയ്തൊടുങ്ങുന്ന
പുതു വര്‍ഷത്തിന്‍ തുടര്‍ രാവുകളോരോന്നും
കാക്കയായ് ശ്രാദ്ധമുണ്ണാന്‍ വരുന്നതു പോലെ

പാഴില വീണ്
മരം പടം പൊഴിക്കുന്നത് പോലെ

അതിലൊരു കിളി വന്നു
പിന്നെയും
കൂടു കൂട്ടുന്നതു പോലെ

എല്ലാരും പറയും
കണക്കിന്
പുത്തനാമൊരു സ്വപ്നം...

5 comments:

  1. അലക്കുമ്പോഴോരോ വട്ടവും
    രണ്ടായിരത്തെട്ടിന്‍റെ
    നൂലോരോന്ന് പിഞ്ഞിപ്പോയി

    ReplyDelete
  2. ഇനി പിഞ്ഞിയും മാഞ്ഞും പോകാത്തൊരു 2008 ഉള്ള റ്റീഷര്‍ട്ട് വാങ്ങുക. 12മാസത്തേയ്ക്ക്‌ വേണ്ടേ?‌

    ReplyDelete
  3. നാസര്‍ക്ക
    I cant resist myself on appreciating...
    ഇങ്ങനെയും
    പി.കോയ(തേജസ് പത്രാധിപര്‍)
    even in deserts flowers bloom out of boredom.
    ഇങ്ങനെയും
    2008 വായിച്ചു

    ReplyDelete
  4. Gostei muito desse post e seu blog é muito interessante, vou passar por aqui sempre =) Depois dá uma passada lá no meu site, que é sobre o CresceNet, espero que goste. O endereço dele é http://www.provedorcrescenet.com . Um abraço.

    ReplyDelete
  5. അഭിനന്ദനങ്ങള്!പുതുവത്സരാശംസകള്­! പുതുവര്ഷത്തില് ഇതില് കവിതയുടെ നിലയ്കാത്ത വര്ഷമുണ്ടാകട്ടെ!...

    ReplyDelete