നിദ്രയുടെ മാനിഫെസ്റ്റോ


അറിയപ്പെടാത്തതും
നിലവിലില്ലാത്തതുമായ
ഏതോ ഭാഷയില്‍
ദൈവം നമ്മെക്കൊണ്ട് വായിപ്പിക്കുന്ന
കവിതയാകുന്നു കൂര്‍ക്കം വലി

അതിന്‍റെ
ലൈറ്റും ഷൈഡുമില്ലാത്ത
ദൃശ്യാവിഷ്കാരം സ്വപ്നങ്ങള്‍

എന്നെങ്കിലുമൊരിക്കല്‍
ആ ഭാഷയുടെ
ലിപികളും
സ്വരവ്യഞ്ജനങ്ങളും കൈവരുന്നതോടെ
അതിലെ അക്ഷരമാല
കൂട്ടിവായിക്കാന്‍ കഴിയുന്നതോടെ
ഇത്രയും കാലമായി
ഉപയോഗിച്ച്
പഴകി
ഉറക്കുത്തിയ വാക്കുകളേക്കാള്‍
എത്ര ഭേദം
ഉറക്കത്തിലെ ഈ ശബ്ദങ്ങള്‍
എന്ന്
കൌതുകപ്പെടും നമ്മള്‍

നിദ്രയുടെ മാനിഫെസ്റ്റോ
നമ്മളിലാരെങ്കിലും
എഴുതും

കൂടെക്കിടക്കുന്നവന്‍റെ
കൂര്‍ക്കം വലി
പാശ്ചാത്തല സംഗീതം പോലെ
ശ്രവിക്കപ്പെടുന്ന ഉറക്കം
എന്ന്
അതിന്‍റെ അവതാരിക തുടങ്ങും.

13 comments:

  1. നിദ്രയില്‍
    നിന്നെന്നെ കവിതയിലേക്ക്
    നാടുകടത്തിയ
    കഴിഞ്ഞ രാത്രിയുടെ ഓര്‍മ്മയില്‍,
    അരികില്‍ കൂര്‍ക്കം വലിച്ചുറങ്ങിയ
    നിങ്ങള്‍ക്ക്...

    ReplyDelete
  2. ഇത്രയും കാലമായി
    ഉപയോഗിച്ച്
    പഴകി
    ഉറക്കുത്തിയ വാക്കുകളേക്കാള്‍
    എത്ര ഭേദം
    ഉറക്കത്തിലെ ഈ ശബ്ദങ്ങള്‍
    എന്ന്
    കൌതുകപ്പെടും നമ്മള്‍
    ഉമ്പാച്ചി,
    കവിതയുടെ ഈ ഭാഗത്ത്‌
    നമ്മള്‍ എന്നതിനു പകരം നിങ്ങള്‍ എന്നല്ലെ എഴുതേണ്ടത്‌

    ReplyDelete
  3. നല്ല വരികള്‍

    ReplyDelete
  4. എന്നെ ഏറെ അത്ഭുതപ്പെടുത്തി ഈ മാനിഫെസ്റ്റോ..
    സങ്കല്‍പത്തിന്റെയീ
    അഭിനവപാടവത്തിന്‌
    മുന്നില്‍ നമിക്കുന്നു

    ആശംസകള്‍

    ReplyDelete
  5. ഉറങ്ങാതിരുന്ന് കവിതയെഴുതുന്ന നിങ്ങള്‍ക്കതൊക്കെ പറയാം. മറ്റവന്റെയാ കൂര്‍ക്കം വലിച്ചുള്ള ഉറക്കം കണ്ടാല്‍ തല്ലിക്കൊല്ലാനാ തോന്ന്വാ...

    ReplyDelete
  6. നിന്റെ കല്‍പ്പറ്റ നാരായണന്റെ ‘ഉറക്കം’ തോറ്റുപോയി ഈ മാനിഫെസ്റ്റോയുടെ മുമ്പില്‍!

    ReplyDelete
  7. “നിലവിലില്ലാത്തതായ ഏതോ ഭാഷ” എന്ന ഒറ്റ ആശയം മതി ഈ കവിതയുടെ ക്ലാസിനെ തിരിച്ചറിയാന്‍‍..
    അഭിനന്ദനങ്ങള്‍‍

    ReplyDelete
  8. അഭിനന്ദനങ്ങള്‍‍
    നല്ല മാനിഫെസ്റ്റോ..

    ReplyDelete
  9. Aarengilum ee kavitha nannayennu paranchal nhan porukkilla.Valare nertha oru koorkkam vali, athinithrayonnum venda...Kinavine nhan vere kanunnundu... (malayalathil ezhuthan ariyilla)

    Oppam urnagiya aal

    ReplyDelete
  10. ഗൂഗിള് വഴി വന്നു കണ്ട ഈ കൂര്ക്കത്തിന്റെ വ്യാഖനതിനൊരു നല്ല അഭിനന്ദനം പറഞ്ഞില്ലേല് ഇന്നു ഉറക്കവും വരില്ല, കൂര്ക്കവും.

    ReplyDelete