പരമപൂജ്യമേ...പൂജ്യമേ
വട്ടപ്പൂജ്യമേ...

ഒന്നാംതരം
തൊട്ടിന്നേ വരെ
ഇക്കാല‍മൊക്കെയും
ചുട്ട തല്ലും
പരനിന്ദയും മാനഹാനിയും
എനിക്കു വാങ്ങിത്തന്ന
നീ തന്നെയല്ലേ

എന്‍റെ ഗുരുവിന്
ഇക്കണ്ട കാണിക്കകളൊക്കെയും
കാണായ ശിഷ്യ സമ്പത്തുക്കളെത്രയും
വന്നു ചേരാനും കാരണമായത്...

ഒന്നും
ഒന്നും കൂട്ടിയാല്‍
ഒന്നുമാവില്ലെന്നുത്തരം
എത്ര മിഠായികളെന്നതിന്
ആറു കുട്ടികളുള്ള
ഞങ്ങളുടെ വീട്ടിലെ
സത്യം പറഞ്ഞതിന്ന്
അന്നത്തെ കണക്കുപിരീഡില്‍
തുടങ്ങിയതാണല്ലോ നീയിത്...

നിനക്കെന്നോടെന്താ
ഇത്രകാലം
കിഴിച്ചിട്ടും തീരാത്ത പക...

പരമപൂജ്യമേ
നീന്നെ
പേരു ചൊല്ലി വിളിക്കുന്ന
ഈ കേഴലു കേട്ടിട്ടാണെങ്കിലങ്ങനെ
എന്‍റെ ഗണിതങ്ങളെ
ശതഗുണീഭവിപ്പിക്കണേ
ഇനിയെങ്കിലും...

പൂജ്യമേ
പൂജ്യ വട്ടമേ...

8 comments:

 1. കൈ
  അങ്ങോട്ടു നീട്ടിത്തരുന്നൂ
  ഈ ദക്ഷിണ.
  ഗണിതവും കവിതയും കഴിഞ്ഞ്
  ആനന്ദമാര്‍ഗത്തിലെത്തിയ
  ഗുരുവേ....
  പരമപൂജ്യം

  ReplyDelete
 2. എന്‍റെ ഗുരുവിന്
  ഇക്കണ്ട കാണിക്കകളൊക്കെയും
  കാണായ ശിഷ്യ സമ്പത്തുക്കളെത്രയും
  വന്നു ചേരാനും കാരണമായത്...

  പക പോക്കാനും പൂജ്യം തന്നെ വേണല്ലോ...

  ReplyDelete
 3. പ്രാക്കും പ്രാര്‍ത്ഥനയും ഒരുപോലെ കൊടുക്കാവുന്നതായി പൂജ്യം പോലെ വേറൊന്നുണ്ടാവില്ല..നേര്...

  ReplyDelete
 4. നിനക്കെന്നോടെന്താ
  ഇത്രകാലം
  കിഴിച്ചിട്ടും തീരാത്ത പക...


  വലിയ ഒരു പൂജ്യത്തിനോട് ഉറങ്ങുമ്പോഴും ഉണരുമ്പോഴുമൊക്കെ ഞാന്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നത് നിന്റെ കവിതയില്‍ ഒളിച്ചു കടന്നിരിക്കുന്നല്ലോ!
  എന്തെങ്കിലും വെളിപ്പെടുത്തിയോ?

  ReplyDelete
 5. പൂജ്യമേ
  പൂജ്യ വട്ടമേ...

  ReplyDelete
 6. പൂജ്യമേ വട്ടപ്പൂജ്യമേ....

  നിന്നെ കണ്ടെത്താന്‍ നമ്മള്‍ ഇന്ത്യക്കാര് തന്നെ വേണ്ടി വന്നല്ലോ...

  ReplyDelete
 7. മോഹന ക്രിഷ്ണന്‍ കാലടിയുടെ
  കവിതകളെ ഓര്‍മ്മിപ്പിക്കുന്നു...

  ReplyDelete
 8. പൂജ്യം..........പൂജ്യം..........പൂജ്യം..........വട്ടപൂജ്യം..........

  ReplyDelete