2:11 PM me: hallo
2:14 PM salma: മ്... enthe?
2:16 PM me: മലയാളത്തിലേക്ക് വരൂ
കാണാറേ ഇല്ലല്ലോ ഇപ്പോള്‍
2:20 PM salma: നീ മറ്റുള്ളവര്‍ക്കു വേണ്ടി എഴുതുന്നു എന്ന് കേട്ടു
2:21 PM me: എന്‍റെ കയ്യില്‍ കുറച്ചു വാക്കുകളുണ്ട്.
നല്ല വില തരുന്നവര്‍ക്ക് അത് കൊടുക്കുന്നു.
അത്രയേ യുള്ളൂ
2:22 PM salma: എനിക്ക് തരുമോ?
2:27 PM me: വില തരാനാവുമെങ്കില്‍
2:29 PM salma: തരാം
2:30 PM me: നിനക്കെഴുതാനുള്ളത് പറയൂ
2:31 PM salma: ഉള്ളി വെട്ടുമ്പോള്‍ കരയുന്നതിനെ പറ്റി
2:32 PM me: എഴുതാം
(:!:)
ഉള്ളിയരിയുമ്പോള്‍ കരയുന്നവളേ...
അല്ലിയല്ലിയായി
പൊളിച്ചെടുത്താലേ
അറിയാനാകൂ
ഓരോന്നായി അഴിച്ചു മാറ്റാകുന്ന
ആവരണങ്ങള്‍ തന്നെ
അതിന്‍റെ അസ്തിത്വം
നിനക്കുള്ളേയില്ല
നീയാകെയുള്ളം
ഉള്ളും പുറവുമൊന്നായ സത്യം
അരിയുന്നവരെ
കരയിച്ചു കൊണ്ട് നീ
തിളക്കുന്ന ജീവിതത്തിന്‍റെ വേവിനൊരുങ്ങുന്നു
നിന്നെ അരിയുമ്പോള്‍
കരയാത്തത് പഠിച്ച പാചകക്കാര്‍ മാത്രം
വിധിവായന
ദൈവം വല്ലതും വായിക്കുന്നുണ്ടാകുമോ?
എല്ലാ ഭാഷകളുമവയുടെ വ്യാകരണങ്ങളുമവന്
പച്ച വെള്ളം പോലെ
എഴുതപ്പെടാത്ത പുസ്‌തകങ്ങള്‍
പോലുമവന് ഹൃദിസ്ഥം
കണ്ടു കഴിഞ്ഞൊരു സിനിമയുടെ
തിരക്കഥ വായിക്കുന്നതു പോലെ
വിരസമാകുമോ
അതിനാലവനു വായന
വായിക്കുന്നൊരു പുസ്‌തകത്തിന്‍റെ
കഥാഗതിയും
പിറ്റേന്നത്തെ ലോകത്തിന്‍റെ ഗതിയും തമ്മില്‍
ഒരു രസത്തിനവനൊന്നു വച്ചുമാറിയാല്‍..
ദൈവമേ കാത്തു കൊള്ളണേ,
നിന്‍റെ വായനയില്‍ നിന്ന്
ഹൊറര്‍ ഫിക്ഷനുകളൊഴിവാക്കണേ...
പങ്കെടുക്കുന്നവരും കഥാപാത്രങ്ങളും
പരസ്‌പരം മാറിപ്പോകാതെ
ഈലോക കഥയെഴുതുന്നവന്
അല്ലെങ്കിലെന്തിനു വായന വേറെ...
Subscribe to:
Posts (Atom)