തീരുമാനം

ഞങ്ങള്‍ നാലഞ്ചു പേര്‍ ബസ്സു കാത്തു നില്‍ക്കുന്നു
മുന്നില്‍ ഒരങ്ങാടിക്കൂട്ടം ഞങ്ങളെ നോക്കി നില്‍ക്കുന്നു
ഒരലര്‍ച്ച
പൊട്ടിത്തെറിക്കുന്നു
അവനെ കൊല്ല്
ആരെ കൊല്ലണം എന്നറിയാതെ പല ശബ്ദങ്ങള്‍
അത്ര തന്നെ നിശ്ശബ്ദതകള്‍
അവക്കിടയിലൂടെ അരുത് എന്നൊരു അപേക്ഷ
പതുക്കെ എഴുന്നേറ്റു നില്‍ക്കുന്നു
ആരെ കൊല്ലണം എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകുന്നു
എങ്ങനെ എളുപ്പത്തില്‍ വീട്ടിലെത്താം എന്നു മാത്രമാകുന്നു
ഇപ്പോള്‍ ബസ്സ് കാത്തുനില്‍ക്കുന്ന നാലഞ്ചു പേര്‍ ഞങ്ങള്‍
0
ബൂലോക കവിതയില്‍ വന്നത്

8 comments:

  1. ആരെ കൊല്ലണം എന്നറിയാതെ പല ശബ്ദങ്ങള്‍
    അത്ര തന്നെ നിശ്ശബ്ദതകള്‍...!

    !!

    ReplyDelete
  2. ഒരു തീരുമാനം പറയാൻ ഞാനാളല്ല, അരുത് എന്നൊന്നുമിന്ന് പറയാമ്പാടില്ലല്ലേ, നല്ല കവിത.

    ReplyDelete
  3. orikkalkoodi vaayichu
    ishtapetta kavitha

    ReplyDelete