കാടിറങ്ങി
പുഴ കടന്ന്
മല കയറി
വയലു താണ്ടി
എത്തണം വീടെന്നോ
ബോറ്,
ആദ്യം കാണുന്ന ആരും
രണ്ടാമതു ചോദിക്കുമല്ലോ
വീടെവിടെയാ..?
എവിടെയാ...?
അതെവിടെയാ വച്ചു പോന്നത്
മറന്നത്
ബേജാറ്,
അമ്പലത്തിന്റെ ബേക്കില്‍
കനാലിന്റെ വക്കില്‍
ടാറിട്ട റോഡ് തീരുന്നിടത്ത്
പോസ്‌റ്റാപ്പീസിന്റെ പിറകില്‍
ഷാപ്പിന്റെ മുന്നില്‍
സര്‍ക്കാര്‍ സ്കൂളിന്റെ അരികെ
MLAയുടെ അടുത്ത വീട്
ബോറ്,
ഒറ്റക്കു നില്‍ക്കാന്‍
കെല്‍പ്പുള്ള
ഒറ്റ വീടില്ല ഇന്നാട്ടില്‍
9/11
21/246
വരൂ നഗരത്തിലേക്ക്
ഒറ്റ ഒറ്റയായ
മുറിക്കു മുറി പോരുന്ന വീട്ടിലേക്ക്.
പുഴ കടന്ന്
മല കയറി
വയലു താണ്ടി
എത്തണം വീടെന്നോ
ബോറ്,
ആദ്യം കാണുന്ന ആരും
രണ്ടാമതു ചോദിക്കുമല്ലോ
വീടെവിടെയാ..?
എവിടെയാ...?
അതെവിടെയാ വച്ചു പോന്നത്
മറന്നത്
ബേജാറ്,
അമ്പലത്തിന്റെ ബേക്കില്‍
കനാലിന്റെ വക്കില്‍
ടാറിട്ട റോഡ് തീരുന്നിടത്ത്
പോസ്‌റ്റാപ്പീസിന്റെ പിറകില്‍
ഷാപ്പിന്റെ മുന്നില്‍
സര്‍ക്കാര്‍ സ്കൂളിന്റെ അരികെ
MLAയുടെ അടുത്ത വീട്
ബോറ്,
ഒറ്റക്കു നില്‍ക്കാന്‍
കെല്‍പ്പുള്ള
ഒറ്റ വീടില്ല ഇന്നാട്ടില്‍
9/11
21/246
വരൂ നഗരത്തിലേക്ക്
ഒറ്റ ഒറ്റയായ
മുറിക്കു മുറി പോരുന്ന വീട്ടിലേക്ക്.
അതൊന്നും വീടല്ല
ReplyDeleteഫ്ലാറ്റ്..!
ഒറ്റപ്പെട്ട നഗരജീവിതം തന്റേടമോ ഗതികേടോ? കവിത നന്നായി.
ReplyDeleteആരാന്ന് ചോദിച്ചാല്‍ ?
ReplyDeleteഅമ്പലം കമ്മറ്റി പ്രസിഡണ്ടിന്റെ അയലക്കക്കാരന്‍
എം.എല്‍ . എ യുടെ വകയിലൊരു അളിയന്‍ ...
ഒറ്റയ്ക്ക് നില്‍ക്കാന്‍ കെല്‍പ്പുള്ള ഒരുത്തനുമില്ലേ ഇന്നാട്ടില്‍ ?
കവിത ഇഷ്ടമായി:)
കലക്കി
ReplyDeleteenthukondanu ee gathikedennu arenkilum chinthikkunnundo.
ReplyDeleteThanks for provoking some thoughts!
much appreciated.
enikkum ishtamayi
ReplyDelete