എ (u)

രുട്ടു തടഞ്ഞു
വീണവനെ
പകല്‍ വെളിച്ചം
എടുത്തുകിടത്തി

വിണ്ണിനു
മതിയായവനെ
മണ്ണേറ്റെടുത്തു
വേരുകള്‍ക്കു കൊടുത്തു

ഇലയായും കനിയായും
മരക്കയ്യിലെ കറുപ്പായും
തിരികെ വരും

പൂവായ് മാത്രം
പുറമേക്കു ചിരിച്ചു നില്‍ക്കില്ലവന്‍.

9 comments:

  1. Accidental Depth (Death) of An Ayyappan.

    കാറപകടത്തില്‍ പെട്ടുമരിച്ച
    വഴിയാത്രക്കാരന്റെ ചോരയില്‍ ചവുട്ടി
    ആള്‍ക്കൂട്ടം നില്‍ക്കെ
    മരിച്ചവന്റെ പോക്കറ്റില്‍ നിന്നും പറന്ന
    അഞ്ചുരൂപയിലായിരുന്നു എന്റെ കണ്ണ്
    -അത്താഴം

    ഇക്കുറി നാട്ടില്‍ നിന്നും വരുമ്പോള്‍ മുറിവേറ്റ ശീര്‍ഷകങ്ങള്‍ എടുത്തുപെട്ടീല്‍ വച്ചിരുന്നു. ഇപ്പോള്‍ വായനകൊണ്ട് ആര്‍ദ്രാഞ്ജലി.

    ReplyDelete
  2. ഹോ..! എന്തു പറയണമെന്നറിയുന്നില്ലാ..

    ReplyDelete
  3. ബോറടി മാറി .
    ഓരോന്നും അഹമഹമിഹയ ഓടിയോടി മുന്നിലെത്തി
    ഒറ്റ വീര്‍പ്പില്‍ ഉള്ളിലെയ്ക്കാവഹിച്ചു ...
    ഒരുപാട് നാളായി കാണാതിരുന്ന വിഷമം തീര്‍ന്നത് പോലെ തോന്നുന്നു.
    എന്താണ് പറയേണ്ടത്...??.എല്ലാം പറയുന്നു.!!..
    വേണ്ടതുമാത്രം എടുക്കുക.
    ഇലയായും
    കനിയായും തിരികെ വരും

    ReplyDelete
  4. എ എന്ന ടൈറ്റിലിനു(u)സര്‍ട്ടിഫിക്കറ്റ് കൂടി ചേര്‍ക്കുന്നു. വി.എം ദേവദാസ് പിന്താങ്ങി.

    ReplyDelete
  5. പ്രിയനെ

    കവിത
    ചാട്ടുളി പോലെ
    കരളില്‍ തറയ്ക്കുന്നു
    ആഹ്ലാദവിവശനാകുന്നു ഞാന്‍

    ReplyDelete
  6. തീരോന്തരം അജന്ത തിയേറ്റര്‍..
    പന്ത്രണ്ടാം ചലച്ചിത്രോത്സവത്തിന്റെ സിഗ്നേച്ചര്‍ ഫിലിം സ്ക്രീനില്‍ തെളിയുന്നതും കാത്തു
    ഇരുട്ടിലിരിക്കുന്പോള്‍, പിഴക്കുന്ന വാക്കുകള്‍ അടുത്തിരുന്നു പറഞ്ഞു: 'അവരെന്നെ അകത്തേക്ക് വിട്ടില്ല... പാസ് വേണമത്രേ പാസ്.. ഞാനോരാട്ടു കൊടുത്തു..'
    ഗദ്ഗദവും വ്യസനവും നിറഞ്ഞ വാക്കുകള്‍... അയ്യപ്പനാണ്..
    ചലച്ചിത്രമേളയിലെ വേദികളില്‍ പലപ്പോഴായി കണ്ടതാണ്..
    സിനിമ തുടങ്ങുന്നത് വരെ സംസാരിച്ചിരുന്നു..
    സിനിമ തുടങ്ങിയതും പത്തുമിനുട്ട് കഴിഞ്ഞു പുറത്തിറങ്ങിപ്പോയി അയ്യപ്പകാവ്യം..
    പിന്നെ കണ്ടിട്ടില്ല..

    ''ഇലയായും
    കനിയായും
    മരക്കയ്യിലെ കറുപ്പായും
    തിരികെ വരുമോ?''

    വരുമെന്ന് മോഹിക്കാം..

    ReplyDelete
  7. വരും.. വരാതെവിടെപ്പോകാന്‍

    ReplyDelete
  8. ''ഇലയായും
    കനിയായും
    മരക്കയ്യിലെ കറുപ്പായും
    തിരികെ വരുമോ?''

    ReplyDelete
  9. കലാപകാരി കാല്പനികനാവുമ്പോള്‍
    ഒരു അയ്യപ്പന്‍ പിറക്കുന്നു
    തെരുവ് വീടും വീട് തെരുവുമാകുമ്പോള്‍
    കവിത ജീവിതത്തെ തുണിയുരിക്കുന്നു
    നിഷേധിക്ക് കൂട്ട് നിയതിയുടെ പരീക്ഷണങ്ങള്‍
    സഖിയായിരിക്കുന്നത് ഗ്രീഷ്മവും നോവും
    ലഹരി ചിത്തമായും ചിലപ്പോള്‍ ചിന്തയായും
    പിന്നെ വെടിയുപ്പ് മണക്കുന്ന വാക്കുകള്‍
    ഒരു ലാവാ പ്രവാഹമായി പുറത്തേക്ക്
    വിരല്‍തുമ്പില്‍ വാക്കിന്‍റെ തീക്ഷണത ഒളിപ്പിച്ചു
    വഴിയോരത്തെ വിളക്കുകാലിന്‍ ചോട്ടില്‍
    പുതിയ ബോധോദയങ്ങള്‍ തീര്‍ത്ത
    ധിക്കാരിയായ ഒരു പുതിയ ബുദ്ധന്‍
    മരണത്തിന്‍റെയും പ്രണയത്തിന്‍റെയും
    എരു സമം തീര്‍ത്ത ഒരു കലികാലബിംബം
    ഹേ നോവുകളെല്ലാം പൂവുകളാണെന്നു പാടിയ
    പ്രിയപ്പെട്ട സുവിശേഷകാ
    സൂര്യനെപോല്‍ ജ്വലിച്ചു വരുന്നു നീ
    വെച്ചിട്ട് പോയ വാക്കുകളുടെ നെരിപ്പോട്

    ReplyDelete