ഞാനോരു സ്‌കൂള്‍ അധ്യാപകനാണ്
കുട്ടികളെ അവരുടെ മാതൃഭാഷ പഠിപ്പിക്കുന്നു
അവിവാഹിതനാണെങ്കിലും
രണ്ടു കുട്ടികളുടെ രക്ഷിതാവുമാണ്
ഇരട്ടക്കുട്ടികള്‍
പ്രസവത്തോടെ മരിച്ചു പോയ
പെങ്ങളുടെ രണ്ടു മക്കള്‍
അവരും എന്റെ ക്ലാസില്‍ തന്നെ
കുട്ടികളെ അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍
പഠിപ്പിക്കേണ്ടി വരുന്നു എന്നതാണ്
മാതൃഭാഷ പഠിപ്പിക്കുന്നവരുടെ പ്രശ്‌നം
എന്റെ പ്രശ്‌നം അതല്ല
എല്ലാ കുട്ടികള്‍ക്കും നല്ല അറിവുള്ള ചിലത്
എന്റെ കുട്ടികള്‍ക്ക് മനസ്സിലാവുന്നേയില്ല
പൂമ്പാറ്റകളെ കുറിച്ച്
ഒരു കൊച്ചു കുറിപ്പെഴുതാന്‍ പറഞ്ഞൂ ഒരിക്കല്‍
കുട്ടികള്‍ കൊച്ചു കൊച്ചു പൂമ്പാറ്റകളായി എഴുത്തു തുടങ്ങിയപ്പോള്‍
നോട്ട് ബുക്കിന്റെ ഇതളുകളില്‍ വന്നിരിക്കാന്‍ തുടങ്ങി
വാക്കുകള്‍
നിറങ്ങളിലേക്കും ഉടുപ്പുകളിലേക്കും പൂക്കളിലേക്കും
മാറി മാറി ഇരിക്കാന്‍ തുടങ്ങി കുഞ്ഞുകുഞ്ഞക്ഷരങ്ങള്‍
അവര്‍ രണ്ടു പേരും അതൊന്നുമെഴുതിയില്ല
ആരും കൊണ്ടു പോകാത്ത ദൂരത്തേക്ക് പറക്കാന്‍ കഴിയുന്ന
പൂമ്പാറ്റകളെ കുറിച്ച് എഴുതാമോ കൂട്ടത്തിലിളയത്
അവര്‍ രണ്ടു പേരും ഒന്നുമെഴുതിയില്ല പൂമ്പാറ്റകളെ കുറിച്ച് .
ആരും കൊണ്ടു പോകാത്ത ദൂരത്തേക്ക് പറക്കാന്‍ കഴിയുന്ന
ReplyDeleteപൂമ്പാറ്റകളെ കുറിച്ച് എഴുതാമോ
അവര്‍ രണ്ടു പേരും ഒന്നുമെഴുതിയില്ല പൂമ്പാറ്റകളെ കുറിച്ച്
ചിത്രശലഭങ്ങള്‍ ഒരു ചിറകില്‍ കടലും
ReplyDeleteമറു ചിറകില്‍ മരുഭൂമിയും കൊണ്ട്
പറക്കുവാന്‍ കഴിയാതുറഞ്ഞു പോകുന്നു. :(
അവർക്ക് പൂമ്പാറ്റകളെ കാണീച്ചുകൊടുക്കുവാൻ ആരുമുണ്ടായിരുന്നില്ലല്ലോ...അല്ലേ
ReplyDeleteആ കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ വര്‍ണം വിരിയിക്കൂ..
ReplyDeleteകുട്ടികളെ അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍
ReplyDeleteപഠിപ്പിക്കേണ്ടി വരുന്നു എന്നതാണ്
മാതൃഭാഷ പഠിപ്പിക്കുന്നവരുടെ പ്രശ്‌നം
nannaayirikkunnu