തെരുവു തീരുന്നിടം

കറുത്ത പെണ്ണുങ്ങളുടെ
ധൂര്‍ത്തമായ അരക്കെട്ടുകള്‍ കൊണ്ട്‌
ഉണ്ടാക്കിയ ഒരു തെരുവിലാണ്‌
ഇപ്പോള്‍

ഒരു സ്‌ത്രീ എന്റെ നേരെ
ഒരു മുലയും കൊണ്ടു വരുന്നു
നിറം കണ്ടിട്ട്‌ ആഫ്രിക്കയിലെ
ഏതോ കാട്ടില്‍ നിന്ന്‌
പറിച്ചു കൊണ്ടു വന്നതാണെന്ന്‌ തോന്നുന്നു

ആണുങ്ങള്‍ കണ്ടിട്ടില്ലാത്ത
ഏതോ മരത്തിന്റെ കനിയായിരിക്കും

വേറെ ഒരു സ്‌ത്രീ
ഉരുട്ടിക്കൊണ്ടു പോകാവുന്ന
ഒരു തൊട്ടിലില്‍
കുഞ്ഞിനേയും കൊണ്ട്‌ പോകുന്നു
പോക്കു കണ്ടിട്ട്‌
അതിനെ അവളിറങ്ങി വന്ന
ഗ്രോസറിയില്‍ നിന്ന്‌ വാങ്ങിയതാണെന്നേ തോന്നൂ
ഈ തെരുവു തീരുന്നിടം
നിറയെ മുലകള്‍ കായ്ച്ചു നില്‍ക്കുന്ന ഒരു മരം.

*ദേരയില്‍ രാപാര്‍ത്ത കാലത്തെഴുതിയത്, ഇയ്യിടെ മലയാളനാടില്‍ വന്നിരുന്നു.

4 comments:

  1. നിന്റെ കവിതയില്‍ സാധാരണ കാണുന്ന പ്രമേയപരത കുറവാണ്‌ എന്നത്‌ ഇതിനെ മനോഹരമാക്കുന്നു. പ്രമേയത്തെക്കാള്‍ ഭാവത്തിനാണ്‌ പ്രാധാന്യം.
    ഒപ്പം വസ്തുതാപരമായ ഒരു പിശക്‌ ചൂണ്ടിക്കാണിക്കട്ടെ.
    ആഫ്രിക്കയിലെ ഏതോ കാട്ടില്‍നിന്ന് പറിച്ചതെന്നുള്ള ആ തോന്നല്‍ നിറത്തെക്കുറിച്ചുള്ള ഒരു മുന്‌വിധിയാണ്‌. ആഫ്രിക്ക കറുത്ത മനുഷ്യരുടെ മാത്രം നാടാണ്‌. കാടും ആകാശവും ജീവജാലങ്ങളും കറുത്തിട്ടല്ല.

    ReplyDelete
  2. Vaayichu.nannayitund.idayku nammude blogum sandarshikkane.

    ReplyDelete
  3. ദേരയുടെ ധാരാളിത്തം!!!

    ReplyDelete
  4. pettann theernnu poya pole

    ReplyDelete