ഇടവഴികള്‍
വീടുകള്‍ക്കു മുന്നിലൂടെയും
പറമ്പുകള്‍ക്കിടയിലൂടെയും
ഇറങ്ങി വന്നു
പാടം മുറിച്ചു കടന്ന്
വരമ്പുകള്‍ കയറി വന്നു
ഗ്രാമ ഞരമ്പുകള്‍
ഹാജര്‍ പറഞ്ഞു
കൂട്ടത്തോടെ കാത്തു നിന്നു
റോഡ്
വരുന്നതും നോക്കി
തോടുകള്‍ കമിഴ്ന്നു കിടന്നു കൊടുത്തു
മുന്നോട്ട് മുന്നോട്ട് പോകുന്നതിന്
അമ്പലക്കുളം പോലും
കുറച്ചങ്ങോട്ട് മാറിനിന്നു
റോഡ് വന്നു
പഴയ നിരത്തിനെ വിഴുങ്ങി
അത് മലര്‍ന്നു കിടന്നു
ബസ്സ് വന്നു
സമയം നോക്കി റഡിയാക്കി
കുറച്ചു നേരത്തേ
റോഡിനിരുപുറവും
ബസ്റ്റോപ്പില്‍ വന്നു കാത്തു നില്‍ക്കാന്‍ തുടങ്ങി
വരമ്പുകളാണാദ്യം പിരിഞ്ഞു പോയത്
മടിപൊടിച്ചു തുടങ്ങിയ
പാടങ്ങളും കൂടെപ്പോയി
റോഡുകളായി നടിക്കാന്‍ തുടങ്ങിയ
ഇടവഴികളും മടങ്ങി
അവരവരുടെ വീടുകളിലേക്ക്
സ്വന്തം സ്വന്തം വണ്ടികള്‍ വാങ്ങുകയും ചെയ്തു
റോഡ് കിടക്കുന്നു
മടങ്ങുന്നതിനുള്ള ബസ്സ് വരുന്നതും കാത്ത്,
നഗരത്തില്‍ നിന്നും
വിളിച്ചു വരുത്തിയതെന്തിന് എന്ന് ചോദിച്ചു കൊണ്ട്.
ഉമ്പാച്ചീ..
ReplyDeleteനഗരവല്‍ക്കരണത്തില്‍ നാം മറന്നുപൊകുന്ന ഗ്രാമത്തിന്റെ മനസ്സ് ആ വിശുദ്ധി.. ഇനി ഒരു തിരിച്ചു വരവുണ്ടാകുമോ?? !!
kollaattooo....
ReplyDeleteenikkishtamayi aa veenabusine....
ഇടവഴികള്‍ ഓര്‍മ്മയാകുന്ന ഈ പാട്ടിലൂടെ ഞാനും വരുന്നൂ ഉമ്പാച്ചീ.
ReplyDeleteമുഴുവനായും നിന്റെ കവിത ആയതുമില്ല
nannnayi njanum ninte koodeyund thirichu kittumo athellam
ReplyDeletehmmm....
ReplyDeletewe use to see and say at least a hi-bye while going to the bus stop daily..
now aftr using bikes and cars even that interactions stopped...
with helmet on head..now no need even to give a smile...
at weddings or funerals we reached very early to help in choras..
now ...too much self-centered we are...
we call on mobile....food ready to serve...dead body ready for cremation...we hv our own facility to confirm our presence...
Umbahi...your bus...give me ..all those feelings of ....
This comment has been removed by the author.
ReplyDeleteങ്ങിനെയുള്ള എടുത്തുപോകലുകള്‍
ReplyDeleteഎത്രത്തോളം നമ്മുടെ പ്രകൃതിയെ ...വിവസ്രയാക്കി.
ഈ കവിത വായിച്ചപ്പോള്‍ പി. വിശ്വനാഥന്‍റെ മഴവന്നപ്പോള്‍ എന്നകവിതയാണ് എനിക്കോര്‍മ്മവരു
ന്നത്..
ഇക്കുറി മഴ വന്നപ്പോള്‍
നനയുവാന്‍ പുഴയില്ല
പുഴ
കുപ്പികളില്‍
പുറം ലോകം കാണാന്‍
പോയിരിക്കുന്നു
തക്കം പാര്‍ത്ത്
പുഴമണല്‍ ഫ്ലാറ്റുകളില്‍
കുടിയേറിയിരിക്കുന്നു
പുഴയുടെ അടിത്തട്ടില്‍
കുളം കുത്തി വെള്ളാനകള്‍
പാര്‍ക്കുന്നു.
മഴ
വനത്തിലെത്തിയപ്പോള്‍
മരങ്ങളെല്ലാം
കൂപ്പുകളില്‍
ആനകളൊടു മല്ലിടുവാന്‍
പോയിരിക്കുന്നു.
തുള്ളികളിക്കുവാന്‍
ഇലകളെ കാണാഞ്ഞ മഴ
മലകളെ കഴുകാമെന്നോര്‍ത്തു.
മലകളോ....!
വരിവരിയായ്
വണ്ടികയറി
പുഞ്ചപ്പാടങ്ങള്‍ കൊയ്യാന്‍
പോയിരിക്കുന്നു.
പി. വിശ്വനാഥന്‍/മഴവന്നപ്പോള്‍
നാട്ടില്‍ മറന്നുവെച്ച, ഊടുവഴികള്‍ പോലെ പിണഞ്ഞുകിടക്കുന്ന ഇമേജുകളെ വീണ്ടും വിളിച്ചുവരുത്തിയത് എന്തിന്? കുറ്റിപ്പുറം പാലത്തേയും 'ബസ്സ് വന്ന് പോയി ദൂരാലിരമ്പം കേള്‍പ്പൂ' എന്നോരു വൈലോപ്പിള്ളിയേയും? കൂടുതല് വായനയ്ക്ക് തത്കാലം മാറ്റിവെയ്ക്കട്ടെ?
ReplyDeleteആരുടെയൊക്കെയോ ഏതൊക്കെയോ പഴയ കവിതകളെ ഓര്‍മിപ്പിക്കുന്നു റഫീക്ക് ഈ കവിത.ഏതൊക്കെയാണെന്ന് വ്യക്തമായി പറയാനാവുന്നില്ല.പി.പി രാമചന്ദ്രന്റെ കാറ്റേ കടലേ,അനിലന്റെ മരംകൊത്തി...(എല്ലാം ഘടനാപരമായി)തുടങ്ങിയവ ആദ്യം ഓര്‍മയില്‍ വരുന്നു.
ReplyDeleteകിടിലം കിടിലോല്‍ക്കിടിലം..നല്ല വരികള്‍ ഉമ്പാച്ചീ..എനിക്കങ്ങ് ബോധിച്ചു.
ReplyDeleteishtamaayi.
ReplyDeletei will join with Kuzhur wilson....but there will be one window identifying my cycle bell...even when difficult problem waiting with a cane...
ReplyDeleteAny way ...some thing is missing here...
ഇടവഴികളിലെ
ReplyDeleteനാട്ടു വെളിച്ചം
വിഷ്ണു പറഞ്ഞതുപോലെ, പി.പി.യുടെ കവിതയെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ കവിത. എങ്കിലും, വഴിയുടെ ഏതൊക്കെയോ തിരിവുകളില്‍ ബിംബങ്ങള്‍ക്ക് തനതായ ഒരു നില്‍പ്പുണ്ട്.
ReplyDeleteഒരു നിമിഷം സുഹൃത്തേ,
ReplyDeleteനിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ് ഇങ്ങനെ ഒരു കമന്‍റ് ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.
അമ്മ നഗ്നയല്ല
ബിംബങ്ങള്‍ നാട്ടിടവഴികളിലൂടെ
ReplyDeleteകെട്ടിയാടി വരുന്നു,...
മനോഹരം...ഘടനയും ഇമേജുകളും..
സന്തോഷ് പല്ലശ്ശനയുടെ "തിരമോഴികളില്‍ "നിന്നുമാണ്
ReplyDeleteതാങ്കളെ കണ്ടെത്തുന്നത്. ആരിലേക്കും വളരെ എളുപ്പത്തില്‍
സംവദിക്കാനാവുന്ന ഒരുതരം പിടിച്ചിരുത്തി വായിപ്പിക്കാനാവുന്ന ഈ കാതലുള്ള ഭാഷ താങ്കളുടെ സ്വന്തമെന്നതില്‍ തര്‍ക്കമില്ല !
ഒപ്പരം എന്ന പ്രയോഗം കോഴിക്കോട് ഭാഗങ്ങളിലും മറ്റും
കൂടെ , ഒപ്പം , എന്നെല്ലാമാണെന്നു തോന്നുന്നു അല്ലെ ?
സ്നേഹം .......വീണ്ടും വരാം
കൊള്ളാം ട്ടോ
ReplyDeleteകൊള്ളാം , പക്ഷെ വരികള്‍ തമ്മില്‍ താതാത്മ്യം പ്രാപിക്കാന്‍ ശ്രമിക്കുമ്പോളും രചനയില്‍ വരുന്ന സമരസപ്പെടല്‍ കവിതയെ ലളിതവല്‍ക്കരിക്കുനില്ലേ എന്ന് ഒരു സംശയം...
ReplyDeleteപ്രിയപ്പെട്ട ഹാഷിം , ഒപ്പരം എന്നാല്‍ കോഴിക്കോട്ടും കാസര്‍കോട്ടും ഒക്കെ ഒന്നിച്ചു ഒപ്പം എന്ന് തന്നെ ആണ്.തങ്ങള്‍ സംശയിച്ചു ബുദ്ധി മുട്ടണ്ട. പിന്നെ നിങ്ങളുടെ നാട്ടില്‍ ഈ കാതല്‍ ഉള്ള ഭാഷ എന്നാല്‍ എന്താണ്. പിന്നെ കവിയുടെ നാട്ടില്‍ കാതല്‍ എന്ന് പറഞ്ഞാല്‍ പെലാവ് ( പ്ലാവ്) മുറിച്ചാല്‍ പൂതല്‍ അല്ലാതാകുന്ന അവസ്ഥക്കാണ് പറയുന്നത്. നിങ്ങളും അത് തന്നെ ആണോ ഉദ്ദേശിച്ചത്? അന്യോന്യം വരുന്ന ഭാഷ പ്രയോഗങ്ങളെ വിസ്തൃതിയില്‍ ആക്കാന്‍ നിങ്ങള്‍ കാട്ടിയ മുനയോടിപ്പിക്കള്‍ വേണമായിരുന്നോ?
ReplyDeleteവീണ്ടും വായിപ്പിച്ചു
ReplyDeleteമലയാളകവിതയിലേക്ക് വരൂ
ഒരു പോസ്റ്റിടൂ
www.malayalakavitha.ning.com
മനോഹരം...
ReplyDeleteകൊള്ളാം!
ReplyDeleteഓണാശംസകള്‍!
വളരെ നല്ല കവിതകള്‍ നന്ദി
ReplyDelete