മഴപ്പൊതി

മഴക്കാലം
തലയില്‍ ചൂടുവാന്‍
അനിയത്തിക്കൊരു
ഫോറിന്‍ കുട
കൊടുത്തയക്കണം.

വീട്ടിലേക്കുള്ള
വിളിയില്‍
മഴ
പെയ്തിറങ്ങി.

നാലു മണിക്കുള്ള
ലോങ് ബെല്ല്`
തുറന്നു വിടുന്ന
കുടകളുടെ കാട്ടിലെ
പണ്ടത്തെ
മഴപ്പൊട്ടനുണര്‍ന്നു.

ഇടവപ്പാതിയില്‍ നിന്ന്`
ഒരു പൊതി
കൊടുത്തയക്കുമോ..
.........
.........
നല്ല മഴയാണ്
നീ പറയുന്നതൊന്നും
മനസ്സിലാവുന്നില്ല.
പിന്നെ വിളിക്കുമോ നീ,
ലൈന്‍ കട്ടായി.

4 comments:

  1. മഴപ്പൊതി

    ReplyDelete
  2. ഉമ്പാച്ചി
    നന്നായിരിക്കുന്നു , ആശംസകള്‍.അകലെയിരിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ പെയ്തിറങ്ങുന്ന നോവുണര്‍ത്തുന്ന ഓര്‍മകള്‍.നമ്മളുടെ മനസ്സ് ഓര്‍മകളുടെ അനസ്തേഷ്യയില്‍ മയങ്ങുന്നു.മഴയില്ലാത്തെ വരണ്ട മനസ്സുകള്‍ ഉടമകളാണിന്‍ നാം.കാലഭേദങ്ങള്‍ക്കപ്പൂറം നേരവും വക തിരിവുമില്ലാതെ ഇന്ന് മഴ പെയ്തിറങ്ങുന്നു.പ്രക്യതി ഇന്ന് ഭീതിയുണര്‍ത്തുന്നു.

    മഴയെയും കാറ്റിനെയും വര്‍ണിച് നഷ്ട സ്വപ്നങ്ങളിലാണീന്ന് നാം.നോവായ് പെയ്തിറങ്ങുന്ന രക്ത മഴകളായ് ഇനിയൊന്നും മാറാതിരുന്നെങ്കില്‍.

    ഇനിയും ഓര്‍മിച്ചേക്കാവുന്ന വരികള്‍---

    “ഇടവപ്പാതിയില്‍ നിന്ന്`
    ഒരു പൊതി
    കൊടുത്തയക്കുമോ..“

    -------- നന്ദി ----------

    ReplyDelete
  3. ചില മഴ അങ്ങിനെ.
    അതറിയാന്‍ കടല്‍ കടക്കണം.
    കവിത
    ആ മഴ നനയ്ക്കുന്നു.

    ReplyDelete
  4. umbachee, entha parayuka...
    Njan koduthayakkam aa mazhappothi... Kure naal njanum kothichathalle athine...
    Ethayalum nannayi, kure naal koodiyaanu inn boologathilonn keraan samayam kittiyath... Nandi, verutheyayillaaa

    ReplyDelete